മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുമെന്ന വാഗ്ദാനം വിശ്വാസിച്ച് ബിജെപിയിലെത്തിയ ഇ ശ്രീധരനെ ഒതുക്കാന്‍ ബിജെപിയില്‍ നീക്കം ശക്തം.
ഇ ശ്രീധരനെ ഒരു സാധ്യതയും ഇല്ലാത്ത സീറ്റ് നല്‍കി ഒതുക്കാന്‍ നീക്കം നടക്കുന്നു. ബിജെപി സംസ്ഥാന നേതാക്കളാണ് നീക്കത്തിന് പിന്നില്‍ കേന്ദ്ര നേതാക്കളുമായി അടുത്ത ബന്ധമുള്ള ഇ ശ്രീധരന് പാര്‍ട്ടിയില്‍ തനിക്ക് വെല്ലുവിളിയാവുമെന്ന ബോധ്യത്തില്‍ നിന്നാണ് വി മുരളീധരനും കെ സുരേന്ദ്രനും ചേര്‍ന്ന് ഇ ശ്രീധരനെ ഒതുക്കാന്‍ നീക്കം നടത്തുന്നത്.
നേമത്തോ വട്ടിയൂര്‍ക്കാവിലോ പാലക്കാടോ മത്സരിപ്പിക്കണമെന്നായിരുന്നു ഇ ശ്രീധരന്‍റെ ആവശ്യം എന്നാല്‍ ഒരു സാധ്യതയുമില്ലാത്ത സീറ്റാണ് അദ്ദേഹത്തിന് നല്‍കാന്‍ സംസ്ഥാന നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.
ഒരുഭാഗത്ത് ഇ ശ്രീധരനെ സ്വീകരിക്കുമ്ബോഴും മറുഭാഗത്ത് അദ്ദേഹത്തെ ഒതുക്കാനും ശ്രമം നടക്കുന്നു. ഇതിന്‍റെ ഭാഗമായ തൃപ്പൂണിത്തുറ സീറ്റ് ഇ ശ്രീധരന് നല്‍കാനാണ് സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനം മെട്രോ ഉള്‍പ്പെടുന്ന മണ്ഡലം എന്ന ന്യായത്തില്‍ ഇ ശ്രീധരനെ അനുനയിപ്പിക്കാനാണ് സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനം.
ബിജെപി അംഗത്വം സ്വീകരിച്ച് ആദ്യ ദിവസങ്ങളില്‍ തന്നെ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന് ഇശ്രീധരന് പ്രതികരിച്ചിരുന്നു.