കാസർകോട്: കാസർകോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ജില്ലാ ക്രിക്കറ്റ് ലീഗ് മാച്ച് ബി ഡിവിഷനിൽ ഐലാന്റ് തുരുത്തിക്ക് തുടർച്ചയായ അഞ്ചാം ജയം. ശനിയാഴ്ച്ച ഉച്ചക്ക് മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സ്പോർട്ടിങ് നെല്ലിക്കുന്നിനെയാണ് ഐലാന്റ് തുരുത്തി പരാജയപ്പെടുത്തിയത്.
ആദ്യം ബാറ്റ് ചെയ്ത സ്പോർട്ടിങ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 162 റണ്സ് എടുത്തിരുന്നു.
ഐലാന്റിന് വേണ്ടി യൂസുഫ്, രതീഷ് 2 വീതം വിക്കറ്റുകൾ നേടി.
മറുപടി ബാറ്റിങിന് ഇറങ്ങിയ ഐലാന്റ് തുരുത്തി 19 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ വിജയം കണ്ടു.
ഫിറോസ് 44, കാഷിഫ് 30, റെനു 21 റണ്സ് നേടി.
തുടർച്ചയായ അഞ്ചാം ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യൻസ് പട്ടം കരസ്ഥമാക്കി ഐലാന്റ് തുരുത്തി സെമിയിൽ പ്രവേശിച്ചിരിക്കുകയാണ്. ഗ്രൂപ്പ് ബി യിലെ രണ്ടാം സ്ഥാനത്തുള്ള കിങ്സ്റ്റാർ m
ചേരൂരുമായാണ് ഐലാന്റ് തുരുത്തിയുടെ സെമിഫൈനൽ മത്സരം. മാർച്ച് 30 ബുധനാഴ്ച്ച ഉച്ചക്ക് മാന്യ കെ സി എ ഗ്രൗണ്ടിൽ വെച്ചാണ് സെമി മത്സരം