മദ്യലഹരിയില്‍ വീട്ടില്‍ കയറിയ യുവാവിനെ യുവതി വെട്ടി പരിക്കേല്‍പ്പിച്ചു

 ആദൂര്‍: മദ്യലഹരിയില്‍ വീട്ടില്‍ കയറി മാനഹാനിക്ക്‌ ശ്രമിച്ച യുവാവിനെ യുവതി വെട്ടി പരിക്കേല്‍പ്പിച്ചു. സാരമായി പരിക്കേറ്റ നിലയില്‍ അഡൂരിലെ ജയറാമിനെ പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മിനിഞ്ഞാന്ന്‌ വൈകിട്ടാണ്‌ സംഭവം. മദ്യലഹരിയില്‍ വീട്ടിലെത്തിയ ജയറാം മാനഹാനിക്കു ശ്രമിച്ചപ്പോള്‍ യുവതി വാക്കത്തികൊണ്ട്‌ വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന്‌ പൊലീസ്‌ പറഞ്ഞു. അതേസമയം യുവതിയുടെ പരാതി പ്രകാരം ജയറാമിനെതിരെ മാനഹാനിക്ക്‌ ശ്രമിക്കാല്‍ ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ആദൂര്‍ പൊലീസ്‌ കേസെടുത്തു.


Previous Post Next Post
Kasaragod Today
Kasaragod Today

Artic