തൃക്കണ്ണാട്‌, ബേക്കല്‍ ഭാഗങ്ങളില്‍ കടല്‍ക്ഷോഭം; തോണികള്‍ സുരക്ഷിത സ്ഥലത്തേക്ക്‌ മാറ്റി

 ബേക്കല്‍: തൃക്കണ്ണാട്‌, ബേക്കല്‍ ഭാഗങ്ങളില്‍ കടല്‍ക്ഷോഭം. അപ്രതീക്ഷിതമായി കടല്‍ക്ഷോഭം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ കരയില്‍ വെച്ചിരുന്ന മത്സ്യബന്ധന തോണികള്‍ സുരക്ഷിത സ്ഥാനങ്ങളിലേയ്‌ക്ക്‌ മാറ്റി. ഇന്നു രാവിലെ ആകാശം മഴ മേഘാവൃതമായതിന്‌ പിന്നാലെയാണ്‌ കടല്‍ ക്ഷോഭം അനുഭവപ്പെട്ട്‌ തുടങ്ങിയത്‌. ഇടിയും മിന്നലും ചാറ്റല്‍ മഴയും ഉണ്ടായതോടെ അപ്രതീക്ഷിതമായി കാലാവസ്ഥയില്‍ മാറ്റം ഉണ്ടായി. തുടര്‍ന്നാണ്‌ തോണികള്‍ സുരക്ഷിത സ്ഥലങ്ങളിലേയ്‌ക്ക്‌ മാറ്റിയത്‌. ഇന്നലെ വൈകുന്നേരം തോണിതിരമാലയില്‍പ്പെട്ട്‌ മറിഞ്ഞ്‌ ഉമേശന്‍ എന്ന മത്സ്യത്തൊഴിലാളിക്ക്‌ പരിക്കേറ്റിരുന്നു.


Previous Post Next Post
Kasaragod Today
Kasaragod Today

Artic