കൊവിഡ് വ്യാപനം; ദക്ഷിണ കന്നഡ ജില്ലയിൽ നിരോധനാജ്ഞ

 ബം​ഗളൂരു: കർണാടകയിൽ ദക്ഷിണ കന്നട ജില്ലയിൽ സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കർണാടകയിലെ അതിർത്തി ജില്ലയാണ് ദക്ഷിണ കന്നഡ. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ആൾക്കൂട്ടം നിയന്ത്രിക്കാനായി ജില്ലാ ഭരണകൂടത്തിന്റെ നടപടി.


രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണത്തിൽ അഞ്ച് മടങ്ങ് വർധനയുണ്ടായെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തുവിട്ട കണക്ക് പറയുന്നത്. ഏറ്റവും കൂടുതൽ രോഗികൾ നിലവിലുള്ളത് പൂനെ, നാഗ്പൂർ, മുംബൈ ജില്ലകളിലാണ്. കൊവിഡ് പരിശോധനകൾ വർധിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് ആരോ​ഗ്യമന്ത്രാലയം നിർദ്ദേശം നൽകി. കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ളത് മഹാരാഷ്ട്രയിലാണ്. ഇവിടെ 23 ശതമാനമെന്നാണ് കണക്ക്. മഹാരാഷ്ട്രയിൽ എട്ട് ജില്ലകൾ കൊവിഡ് തീവ്രബാധിത മേഖലകളാണ്. 


ഫെബ്രുവരി പകുതി മുതലാണ് രാജ്യത്ത് കൊവിഡ്  കേസുകൾ കൂടിയത്. യുകെയിൽ നിന്നെത്തിയ 807 പേരിൽ കൊവിഡ് വൈറസ് വകഭേദം ഇതുവരെ കണ്ടെത്തി. രോ​ഗികളുടെ എണ്ണം കൂടുന്ന ജില്ലകളിൽ വാക്സിനേഷൻ കൂട്ടണം. 45 വയസിനു മുകളിലുള്ളവർ വാക്സിനേഷനു വേണ്ടി രജിസ്റ്റർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.


Previous Post Next Post
Kasaragod Today
Kasaragod Today

Artic