പാലക്കുന്ന്: റിട്ട. പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കോട്ടിക്കുളം അങ്കകളരിയില്‍ കെ. കെ. ദാമോദരന്‍ (73) അന്തരിച്ചു. പരേതരായ കുഞ്ഞിരാമന്‍ വൈദ്യരുടെയും വെള്ളച്ചിയുടെയും മകനാണ്. 1970ല്‍ പോലിസ് സേനയില്‍ ചേര്‍ന്ന് 2003ല്‍ ആദൂര്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയി വിരമിച്ചു. പാലക്കുന്ന് ലയണ്‍സ് ക്ലബ് ചാര്‍ട്ടര്‍ പ്രസിഡണ്ട് ആയിരുന്നു.
ഭാര്യ: കെ. നിര്‍മല. മക്കള്‍: കെ. കെ. സ്വപ്‌ന, കെ.കെ. സിനി, കെ.കെ. സനോജ് (എഞ്ചിനീയര്‍, ദുബായ്). മരുമക്കള്‍: എം.വി. സുരേഷ് (എഞ്ചിനീയര്‍), കെ. ഭാസ്‌ക്കരന്‍ (സീനിയര്‍ സൂപ്രണ്ട്, കെ.എസ്.ഇ.ബി, കാസര്‍കോട്) എം.സോന (പയ്യന്നുര്‍). സഹോദരങ്ങള്‍: കെ. ജാനകി (പൊടിപ്പളം), കെ. സരോജിനി (കൊപ്പല്‍), കെ.കമലാക്ഷി (തെക്കേക്കര), ഡോ. കെ. കെ. സുധാകരന്‍ (കണ്ണൂര്‍), പരേതരായ അച്യുതന്‍ വൈദ്യര്‍, കാര്‍ത്ത്യായനി, കെ. കെ. നാരായണന്‍ വൈദ്യര്‍.