കാസര്‍കോട്: കഞ്ചാവ് കേസില്‍ റിമാന്റിലായി ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും കഞ്ചാവുമായി പിടിയിലായി.
ചെങ്കള സന്തോഷ്‌നഗര്‍ എന്‍ എ ക്വാര്‍ട്ടേര്‍സില്‍ താമസിക്കുന്ന മുഹമ്മദ് ഹനീഫ (41)യെ യാണ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്‌തത്. പ്രതിയില്‍ നിന്നും 710 ഗ്രാം കഞ്ചാവാണ് പിടികൂടിയത്.അരകിലോഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് പൊലീസ് അറസ്റ്റ് ചെയ്‌തത്. ജാമ്യത്തിലിറങ്ങി നാലു ദിവസത്തിനകമാണ് വീണ്ടും പിടിയിലായത്.
കര്‍ണ്ണാടകയില്‍ നിന്ന് പതിവായി കഞ്ചാവ് എത്തിച്ചു വില്‍ക്കുന്ന സംഘത്തിലെ അംഗമാണ് പ്രതിയെന്ന് എക്‌സൈസ് പറഞ്ഞു. നിയമസഭാതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരിശോധന കര്‍ശനമാക്കിയ സാഹചര്യത്തിലാണ് പ്രതി പിടിയിലായത്.അഞ്ച്‌ഗ്രാം വീതം കവറുകളിലാക്കി ആവശ്യക്കാര്‍ക്കു 500 രൂപ തോതില്‍ ആണ് വില്‍പ്പന നടത്തുന്നത്.സ്‌പഷ്യല്‍ സ്‌ക്വാഡ് സി ഐ പി പി ജനാര്‍ദ്ദനനും സംഘവുമാണ് പ്രതിയെ പിടികൂടിയത്