തെരഞ്ഞെടുപ്പു പ്രചരണം കഴിഞ്ഞു മടങ്ങുകയായിരുന്ന അഞ്ച് ബിജെപി പ്രവർത്തകർ വാഹനാപകടത്തിൽ മരിച്ചു

 


അഗര്‍ത്തല : ത്രിപുരയില്‍ വാഹനാപകടത്തില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ മരിച്ചു. നൂതന്‍ബസാറില്‍ വൈകീട്ടോടെയായിരുന്നു അപകടം ഉണ്ടായത്. അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു.


തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന മിനി ട്രക്ക് നിയന്ത്രണം വിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു.


പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ചിലരുടെ പരിക്കുകള്‍ ഗുരുതരമാണെന്നാണ് വിവരം.

Previous Post Next Post
Kasaragod Today
Kasaragod Today