പുഴയിൽ കുളിക്കാനിറങ്ങിയ വേദ വിദ്യാർത്ഥി മുങ്ങി മരിച്ചു

 സുള്ള്യയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ 18കാരന്‍ മുങ്ങി മരിച്ചു. പുത്തൂര്‍ ദര്‍ബേത്തടുക്കയിലെ ഗോപാലകൃഷ്ണ ഭട്ടിന്റെ മകന്‍ ഉദാനേശ്വര ഭട്ട് ആണ് മരിച്ചത്.പ്ലസ് ടുവിന് ശേഷം ഉദാനേശ്വര ഭട്ട് അരമ്ബൂരിലെ ഭരദ്വാജ ആശ്രമത്തില്‍ ചേര്‍ന്ന് വേദങ്ങള്‍ പഠിച്ച്‌ കൊണ്ടിരിക്കുകയായിരുന്നു. ബുധനാഴ്ച അഞ്ച് മണി കഴിഞ്ഞ് ഉദാനേശ്വരയും ആറ് സുഹൃത്തുക്കളും പുഴയില്‍ കുളിക്കാന്‍ പോയി. കുളിക്കുന്നതിനിടെ ഉദാനേശ്വര വെള്ളത്തില്‍ മുങ്ങിപോവുകയായിരുന്നു.പുഴക്കരയിൽ  ഉദാനേശ്വരന്റെ ചെരിപ്പുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശ്രമം അധികാരികളെ വിവരം അറിയിച്ചു. തുടര്‍ന്ന് നാട്ടുകാരും ആശ്രമത്തിലെ അന്തേവാസികളും തിരച്ചില്‍ ആരംഭിച്ചു. രാത്രിയോടെ പുഴയില്‍ നിന്ന് മൃതദേഹം ലഭിക്കുകയായിരുന്നു.


Previous Post Next Post
Kasaragod Today
Kasaragod Today