കാസര്‍കോട്: നേരിട്ട് എതിര്‍ക്കുന്നത് ബി.ജെ.പിയെ ആണെന്നതിനാല്‍ ജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ വേണമെന്ന് മുസ്ലിം ലീഗ് ജില്ല നേതൃത്വം. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തീരുമാനമെടുക്കുന്നതിന് പാണക്കാട്ടെത്തിയാണ് മുസ്ലിം ലീഗ് നേതാക്കള്‍ ആവശ്യമുന്നയിച്ചത്.
മുസ്ലിം ലീഗ് സിറ്റിങ് സീറ്റുകളായ കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ നേതാക്കളുമായാണ് ആദ്യം ചര്‍ച്ച നടത്തിയത്. പിന്നീട് ജില്ല നേതാക്കളുമായി സംസാരിച്ചു. പ്രാദേശിക നേതൃത്വത്തിെന്റ നിലപാടറിയുകയെന്ന ലക്ഷ്യത്തില്‍ കാസര്‍കോട് മണ്ഡലം പ്രസിഡന്റ് എ.എം.
കടവത്ത്, ജനറല്‍ സെക്രട്ടറി കെ. അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ട്രഷറര്‍ മാഹിന്‍ കേളോട്ട്, മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ടി.എ. മൂസ, ജനറല്‍ സെക്രട്ടറി എം. അബ്ബാസ്, ട്രഷറര്‍ അഷ്റഫ് കര്‍ള എന്നിവരുമായാണ് വെവ്വേറെ ചര്‍ച്ച നടത്തിയത്.
ജില്ല പ്രസിഡന്റ് ടി.ഇ. അബ്ദുല്ല, ജനറല്‍ സെക്രട്ടറി എ. അബ്ദുറഹ്മാന്, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി എന്നിവരുമായി തുടര്‍ന്ന് ചര്‍ച്ച നടത്തി. ഇറക്കുമതി സ്ഥാനാര്‍ഥികളെ ഒഴിവാക്കണമെന്നായിരുന്നു പ്രധാന ആവശ്യം. ജയസാധ്യതയുള്ള സ്ഥാനാര്‍ഥികളില്‍ പ്രാദേശിക തലത്തിലുള്ള നേതാക്കളെ വേണമെന്ന നിലപാടും ജില്ല നേതൃത്വം ആവര്‍ത്തിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ എ.കെ.എം. അഷ്റഫ് മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിയാവണമെന്നാണ് മണ്ഡലം, ജില്ല നേതൃത്വങ്ങളുടെ നിര്‍ദേശമെന്നും വിവരമുണ്ട്. അതേസമയം, ചര്‍ച്ചയില്‍ പങ്കെടുത്ത ജില്ല നേതാക്കളുടെയും സിറ്റിങ് എം.എല്‍.എ എന്‍.എ. നെല്ലിക്കുന്നിെന്റയും ഉള്‍പ്പെടെ അഞ്ചു പേരുകള്‍ കാസര്കോടുനിന്നുണ്ട്.
യു.ഡി.എഫിെന്റ സിറ്റിങ് സീറ്റുകളായ കാസര്‍കോട്ടും മഞ്ചേശ്വരത്തും രണ്ടാം സ്ഥാനത്തുള്ള ബി.ജെ.പിയുടെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നേതൃത്വത്തിലും അണികള്‍ക്കിടയിലും ആശയക്കുഴപ്പം തുടരുകയാണ്.
ആദ്യഘട്ടത്തില്‍ മഞ്ചേശ്വരത്ത് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്, ജില്ല പ്രസിഡന്റ് കെ. ശ്രീകാന്ത് എന്നിവരുടെ പേരുകള്‍ കേട്ടിരുന്നെങ്കിലും പുതുമുഖങ്ങളെയോ പ്രമുഖരെയോ നിര്‍ത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.