കാഞ്ഞങ്ങാട്ടും പ്രതിഷേധം; ചന്ദ്രശേഖരനെതിരെ 10 ബ്രാഞ്ച് സെക്രട്ടറിമാര്‍

 കാസർകോട്∙ കാഞ്ഞങ്ങാട്ട്  ഇ.ചന്ദ്രശേഖരന്‍ മത്സരിക്കുന്നതില്‍ സിപിഐയില്‍ പ്രതിഷേധം. 10 ബ്രാഞ്ച് സെക്രട്ടറിമാര്‍ മണ്ഡലം കണ്‍വന്‍ഷന്‍ ബഹിഷ്കരിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം ബങ്കളം കുഞ്ഞിക്കൃഷ്ണനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യം.


ബങ്കളം കുഞ്ഞിക്കൃഷ്ണന്‍ എല്‍ഡിഎഫ് കാഞ്ഞങ്ങാട് മണ്ഡലം കണ്‍വീനര്‍ സ്ഥാനം രാജിവച്ചു. രണ്ട് തവണ മത്സരിച്ച ചന്ദ്രശേഖരൻ മാറിനിൽക്കുമെന്നാണ് പ്രവർത്തകർ കരുതിയത്. എന്നാൽ വീണ്ടും അദ്ദേഹം തന്നെ മത്സരിക്കുമെന്നായതോടെയാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്.


Previous Post Next Post
Kasaragod Today
Kasaragod Today