ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്ന് ഇ.പി ജയരാജന്‍

 കണ്ണൂര്‍: തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിച്ചെന്ന് മന്ത്രി ഇ.പി ജയരാജന്‍. പാര്‍ട്ടി പറഞ്ഞാലും ഇനി ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്നും പാര്‍ട്ടിയെ നിലപാട് ബോധ്യപ്പെടുത്തുമെന്നും ജയരാജന്‍ പറഞ്ഞു.


ഈ കാണുന്ന പോലെയല്ല. എനിക്ക് പ്രായമായി. രോഗം വന്നു. ഇപ്പോഴത്തെ പോലെ തിരഞ്ഞെടുപ്പുകളിലും ജനസേവന പ്രവര്‍ത്തനങ്ങളിലും ഇറങ്ങി പ്രവര്‍ത്തിക്കാനുള്ള ആരോഗ്യപരമായ സാധ്യതകള്‍ കുറഞ്ഞ് വരുന്നു' ജയരാജന്‍ പറഞ്ഞു.


ഇനി താന്‍ ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കില്ല. അതിന് ആഗ്രഹിക്കുന്നില്ല. രണ്ടു ടേം അവസാനിച്ചവര്‍ മത്സരിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടിയുടെ തീരുമാനം. തന്റെ ടേം കഴിഞ്ഞു. ക്ഷീണിതനായ പ്രായമാണ് തന്റേതെന്നും ജയരാജന്‍ പറഞ്ഞു.പിണറായി വിജയന്‍ പ്രത്യേക ശക്തിയും ഊര്‍ജവും കഴിവുമുള്ള മഹാമനുഷ്യനാണ്. അദ്ദേഹത്തിന്റെ അടുത്തെത്താന്‍ സാധിച്ചെങ്കില്‍ ഞാന്‍ മഹാപുണ്യവാനായി തീരും. അദ്ദേഹം ആകാന്‍ കഴിയുന്നില്ല എന്നതാണ് എന്റെ ദുഃഖം. ഏത് കാര്യത്തെ കുറിച്ചും പിണറായിക്ക് നിരീക്ഷണമുണ്ട്. നിശ്ചയദാര്‍ഢ്യമുണ്ട്' ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.


Previous Post Next Post
Kasaragod Today
Kasaragod Today

Artic