കാസർകോട് ജില്ലയിൽ ഇന്നലെ വരെ വോട്ട് രേഖപ്പെടുത്തിയത് 4187 പേർ. ആബ്സന്റീസ് വോട്ടർമാർക്കാൻ അവസരം

 കാസർകോട് ∙ 80 വയസ്സ് പിന്നിട്ടവർ ഉൾപ്പെടെയുള്ളവർക്കുള്ള  ആബസന്റീസ് വോട്ട്  ജില്ലയിൽ ഇന്നലെ വരെ രേഖപ്പെടുത്തിയത് 4187 പേർ. 4351 പേർക്കാണ് ബാലറ്റ് പേപ്പർ നൽകിയത്.ഏപ്രിൽ 2 വരെയാണു ആബസന്റീസ് വോട്ടുകൾ രേഖപ്പെടുത്താനുള്ള സമയം.ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വീടുകളിലെത്തിയാണ് വോട്ട് ചെയ്യിപ്പിക്കുന്നത്. 80 വയസ്സ് പിന്നിട്ടവർ, കോവിഡ് പോസിറ്റീവും ക്വാറന്റീനിലും കഴിയുന്നവർ, അംഗപരിമിതർ ഉൾപ്പെടെയുള്ളവരാണ് നിയമസഭാ തിരഞ്ഞെടുപ്പി‍ൽ  തപാൽ വോട്ട് രേഖപ്പെടുത്തുന്നത്.   


അവശ്യ സർവീസ്: 528 പേർ രേഖപ്പെടുത്തിഅവശ്യ സർവീസ് വിഭാഗത്തിലുള്ള 528 പേർ  തപാൽ വോട്ട് രേഖപ്പെടുത്തി.ഇന്നു വൈകിട്ട് 5 വരെയാണ് അവശ്യ സർവീസ് വിഭാഗത്തിലുള്ളവർക്കുള്ള വോട്ട് ചെയ്യാനുള്ള അവസരം. തൃക്കരിപ്പൂർ (213) കാഞ്ഞങ്ങാട് (128) ഉദുമ (132) കാസർകോട് (47) മഞ്ചേശ്വരം (8) പേരാണ് ഇതുവരെ വോട്ട് ചെയ്തത്. ജില്ലയിലെ വിവിധ വോട്ടിങ്ങ് കേന്ദ്രങ്ങളിലെത്തിയാണു  വോട്ട് രേഖപ്പെടുത്തുന്നത്.


അതത് നിയോജകമണ്ഡലാടിസ്ഥാനത്തിൽ ക്രമീകരിച്ച പോസ്റ്റൽ വോട്ടിങ് കേന്ദ്രങ്ങൾ രാവിലെ 9 മുതൽ 5 വരെ ബന്ധപ്പെട്ട അസി. റിട്ടേണിങ് ഓഫിസർമാരുടെ മേൽനോട്ടത്തിലാണ് പ്രവർത്തിക്കുക. ആബസന്റീസ് വോട്ടർമാർക്ക് അവരുടെ സർവീസ് ഐഡി കാർഡോ വോട്ടർ ഐഡി കാർഡോ തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും തിരിച്ചറിയൽ രേഖകളോ സഹിതം പോസ്റ്റൽ വോട്ടിങ് കേന്ദ്രങ്ങളിലെത്തി വോട്ട് ചെയ്യാം.


Previous Post Next Post
Kasaragod Today
Kasaragod Today

Artic