നിമയസഭാ തെരഞ്ഞെടുപ്പ്: ബോവിക്കാനത്തും കാഞ്ഞങ്ങാട്‌ നഗരത്തിലും കേന്ദ്രസേന റൂട്ട്‌ മാര്‍ച്ച്‌ നടത്തി

 കാസര്‍കോട്‌: നിമയസഭാ തെരഞ്ഞെടുപ്പു സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കേന്ദ്രസേനയുടെ റൂട്ട്‌ മാര്‍ച്ച്‌ തുടരുന്നു. ഇന്നു രാവിലെ ആദൂര്‍ പൊലീസ്‌ സ്റ്റേഷന്‍ പരിധിയിലെ ബോവിക്കാനത്തും കാഞ്ഞങ്ങാട്‌ നഗരത്തിലും റൂട്ട്‌ മാര്‍ച്ച്‌ നടത്തി.

കഴിഞ്ഞ ദിവസങ്ങളില്‍ കാസര്‍കോട്ട്‌ ടൗണ്‍, പെരിയ, ഹൊസങ്കടി എന്നിവിടങ്ങളില്‍ റൂട്ട്‌ മാര്‍ച്ച്‌ നടത്തിയിരുന്നു. വരും ദിവസങ്ങളില്‍ മറ്റു കേന്ദ്രങ്ങളിലും റൂട്ട്‌ മാര്‍ച്ച്‌ ഉണ്ടാകും. ലോക്കല്‍ പൊലീസുമായി ചേര്‍ന്നു കൊണ്ടാണ്‌ റൂട്ട്‌ മാര്‍ച്ച്‌ നടത്തുന്നത്‌.

പതിവില്‍ നിന്നു വ്യത്യസ്‌തമായി തെരെഞ്ഞെടുപ്പിനു വളരെ മുമ്പാണ്‌ ഇത്തവണ കേന്ദ്രസേന എത്തിയത്‌.


Previous Post Next Post
Kasaragod Today
Kasaragod Today