വിലക്കയറ്റം: തലമുണ്ഡനം ചെയ്‌ത്‌ പിച്ചച്ചട്ടിയെടുത്ത്‌ കാസർഗോട്ട് ഹോട്ടല്‍ വ്യാപാരികളുടെ വേറിട്ട പ്രതിഷേധം

കാസര്‍കോട്‌: പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില വര്‍ധനവിനെതിരെ വേറിട്ട പ്രതിഷേധവുമായി ഹോട്ടല്‍ ആന്റ്‌ റസ്റ്റോറന്റ്‌ അസോസിയേഷന്‍.

കാസര്‍കോട്‌ ഹെഡ്‌പോസ്റ്റ്‌ ഓഫീസിന്‌ മുന്നില്‍ തലമുണ്ഡനം ചെയ്‌ത്‌ പിച്ചച്ചട്ടിയെടുത്താണ്‌ പ്രതിഷേധ സമരം സംഘടിപിച്ചത്‌. ഹോട്ടല്‍ പാചക വാതകത്തിന്‌ അടുത്തകാലത്ത്‌ 400 രൂപയുടെ വര്‍ധനവാണ്‌ ഉണ്ടാക്കിയിക്കുന്നത്‌. അതേ സമയം ഒരു തരത്തിലുള്ള നിയമങ്ങള്‍ പാലിക്കാതെ തട്ടുകടകള്‍ ജില്ലയിലെ പല ഭാഗങ്ങളിലും പ്രവര്‍ത്തിക്കുന്നു. ഇതിനെതിരെ അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടാകാത്തതിലുള്ള പ്രതിഷേധവും സമരത്തില്‍ ഉയര്‍ന്നു. പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജി എസ്‌ ടി യില്‍ ഉള്‍പ്പെടുത്തണമെന്നും നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. കേരള ഹോട്ടല്‍ ആന്റ്‌ റസ്റ്റോറന്റ്‌ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി നാരായണ പൂജാരി ഉദ്‌ഘാടനം ചെയ്‌തു. അബ്‌ദുള്ള താജ്‌ ആധ്യക്ഷം വഹിച്ചു. രാജന്‍ കളക്കര രാംപ്രസാദ്‌, മുഹമ്മദ്‌ ഗസാലി, രഘുവീര്‍പൈ, ശ്രീനിവാസ ഭട്ട്‌, വെങ്കിട്ടരമണ ഹൊള്ള എന്നിവര്‍ പ്രസംഗിച്ചു.


Previous Post Next Post
Kasaragod Today
Kasaragod Today