പ്രകൃതി സൗഹൃദ ഇലക്ട്രിക്‌ വാഹനങ്ങളുമായി ഭാരഡോണ്‍ ഇന്ത്യ കാസര്‍കോട്ടും

 കാസര്‍കോട്‌: പ്രകൃതി സൗഹൃദ ഇലക്ട്രിക്‌ വാഹനങ്ങള്‍ക്കായി കാസര്‍കോട്ട്‌ കേന്ദ്രം ഒരുങ്ങുന്നു. ഇലക്ട്രിക്‌ വാഹനങ്ങളുടെ നിര്‍മ്മാണം, കയറ്റുമതി, ഇറക്കുമതി, വില്‌പന എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഭാരഡോണ്‍ ഇന്ത്യ ലിമിറ്റഡിന്റെ ജില്ലാ ആസ്ഥാനം ചട്ടഞ്ചാലില്‍ ആരംഭിക്കുമെന്നു ഭാരഡോണ്‍ ഇന്ത്യ ലിമിറ്റഡ്‌ ചെയര്‍മാന്‍ ഡോ.റാഫി എളമ്പാറ പറഞ്ഞു. ആഗോള തലത്തില്‍ പ്രകൃതി സൗഹൃദ വാഹനങ്ങള്‍ വ്യാപകമാവുകയാണ്‌. ഇതിന്റെ തുടര്‍ച്ചയായി കേരളത്തിലും ഇലക്ട്രിക്‌ വാഹനങ്ങള്‍ നിരത്തില്‍ വ്യാപകമായിത്തുടങ്ങി.

കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള ഓട്ടോ മൊബൈല്‍സ്‌ ലിമിറ്റഡിന്റെ നീം-ജി ഇ ഓട്ടോ റിക്ഷ കേരളത്തിനകത്തും പുറത്തും വലിയ പ്രചാരം നേടിക്കഴിഞ്ഞു.2021 ഏപ്രില്‍ മുതല്‍ ഭാരഡോണ്‍-കെ എ എല്‍ ഷോറൂം മുഖേനെ നീം-ജി ഇ ഓട്ടോ റിക്ഷ ഉള്‍പ്പെടെയുള്ള കെ എ എല്‍ വാഹനങ്ങള്‍ അത്യുത്തര മലബാറിലും ലഭ്യമായിത്തുടങ്ങും എന്ന്‌ മാനേജിങ്‌ ഡയറക്ടര്‍ ഷബീര്‍ പി കബീര്‍ പറഞ്ഞു.

കാസര്‍കോട്‌, വയനാട്‌ ജില്ലകളിലും ബാംഗ്ലൂര്‍, മാംഗ്ലൂര്‍, ചിക്‌ മംഗ്ലൂര്‍, ഹുബ്ലി, മൈസൂര്‍ നഗരങ്ങളിലും കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള ഓട്ടോ മൊബൈല്‍സ്‌-ഭാരഡോണ്‍ ഷോറൂമുകള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നു ഡോ.റാഫി, ഷബീര്‍ പി കബീര്‍ എന്നിവര്‍ പറഞ്ഞു. ഭാരഡോണ്‍ ഓട്ടോമോട്ടീവ്‌സ്‌ അസോസിയേറ്റ്‌സ്‌ റസീഫ്‌ അഷ്‌റഫ്‌, മന്‍സീര്‍.സി.സി. എന്നിവരും സംഘത്തിലുണ്ടായിരുന്നു.


Previous Post Next Post
Kasaragod Today
Kasaragod Today