ഇലയിലെ കരവിരുത്‌; കാനത്തൂര്‍ സ്വദേശി ഏഷ്യാബുക്‌ ഓഫ്‌ റെക്കോര്‍ഡിലും ഇടം നേടി

 കാനത്തൂര്‍: ഇലകളില്‍ അത്ഭുതം സൃഷ്‌ടിച്ച്‌ ശ്രദ്ധേയനായ കാനത്തൂര്‍ സ്വദേശിക്ക്‌ വീണ്ടും ബഹുമതി. ഇന്ത്യാ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡില്‍ ഇടംനേടിയതിന്‌ പിന്നാലെ കാനത്തൂരിലെ ടി നാരായണന്‍-ഓമന ദമ്പതികളുടെ മകന്‍ പി ടി മഹേഷ്‌ ഏഷ്യ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡിലും ഇടംനേടി.

വിവിധതരം ഇലകളില്‍ ഇന്ത്യയിലെ 27 പൈതൃക കേന്ദ്രങ്ങളുടെ മാതൃക കമനീയമായി തീര്‍ത്തത്‌ കണക്കിലെടുത്താണ്‌ മഹേഷിനെ പുതിയ ബഹുമതി തേടിയെത്തിയത്‌. ലോക്‌ഡൗണ്‍ കാലത്താണ്‌ മഹേഷ്‌ തന്റെ കരവിരുത്‌ ഇലകളില്‍ പരീക്ഷിച്ചു തുടങ്ങിയത്‌. തുടക്കത്തില്‍ സിനിമാ താരങ്ങളുടെ രൂപങ്ങളാണ്‌ ഇലയില്‍ തീര്‍ത്തിരുന്നത്‌. പിന്നീട്‌ തന്റെ കഴിവ്‌ ഗൗരവ സ്ഥിതിയിലേക്ക്‌ നീങ്ങിയതോടെയാണ്‌ പൈതൃക കേന്ദ്രങ്ങളെ വിഷയമാക്കി ശ്രദ്ധേയനായത്‌.


Previous Post Next Post
Kasaragod Today
Kasaragod Today