ഷൂട്ടിങ്ങിനിടെ നടന്‍ ഫഹദ് ഫാസിലിന് പരിക്ക്; അപകടം കെട്ടിടത്തിന് മുകളില്‍നിന്ന് വീണ്

 കൊച്ചി; സിനിമ ചിത്രീകരണത്തിനിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു നടന്‍ ഫഹദ് ഫാസിലിന് പരിക്കേറ്റു. പുതിയ ചിത്രമായ മലയന്‍കുഞ്ഞിന്റെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം ഉണ്ടായത്. മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് വീണു പരുക്കേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരം നടന്ന ചിത്രീകരണത്തിനിടെയാണ് ഫഹദ് ഫാസിലിന് അപകടമുണ്ടായത്.


വീണു പരുക്കേറ്റ ഫഹദ് ഫാസിലിനെ ഉടനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിടത്തിന് മുകളില്‍നിന്നുള്ള വീഴ്ചയില്‍ ഫഹദിന്‍റെ മൂക്കിനാണ് പരുക്കേറ്റത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫഹദിന് വീഴ്ചയുടേതായ ചെറിയ വേദനകള്‍ മാറ്റി നിര്‍ത്തിയാല്‍ മറ്റു കുഴപ്പങ്ങളൊന്നുമില്ലെന്ന് സിനിമയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.


സിനിമ ചിത്രീകരണത്തിനു വേണ്ടി താല്‍ക്കാലികമായി നിര്‍മിച്ച വീടിന്റെ മുകളില്‍ നിന്നാണ് താരം വീണത്. നിസ്സാരമായ പരുക്കുകള്‍ മാത്രമാണ് അദ്ദേഹത്തിനു സംഭവിച്ചതെന്ന് അപ്പോള്‍ സെറ്റിലുണ്ടായിരുന്നവര്‍ പറയുന്നു. ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫഹദ് ഫാസിലിന് പരിക്കേറ്റതോടെ ചിത്രീകരണത്തിന് ഇടവേള നല്‍കിയിരിക്കുകയാണ്.


Previous Post Next Post
Kasaragod Today
Kasaragod Today

Artic