കാസർകോട് ഫോർട്ട് റോഡിൽ അടച്ചിട്ട വീട്ടിൽ കവർച്ച,സ്വർണവും പണവും നഷ്ടമായി

 കാസർകോട് 

കാസർകോട്  നഗരത്തിലെ പൂട്ടിയിട്ട വീട് രാത്രിയിൽ കുത്തിത്തുറന്ന് പണവും സ്വർണവും കവർന്നു. ഫോർട്ട് റോഡ് നാഗർകട്ട ജങ്‌ഷനിലെ പരേതരായ ഇസ്തിരി അബ്ദുൾറഹ്മാന്റെ (ഉമ്പിച്ചയുടെ) സപ്നാസ് മൻസിലിലാണ് സംഭവം. 

എറണാകുളത്ത് വ്യാപാരികളായ മക്കളോടൊപ്പം താമസിക്കാനായി വീട്ടുകാർ വീടുപൂട്ടി പോയതായിരുന്നു. ശനിയാഴ്ച രാത്രിയാണ് മോഷണം. അടുക്കള ഭാഗത്തെ വാതിൽ തകർത്ത്‌ അകത്തുകയറിയ മോഷ്ടാക്കൾ എല്ലാ മുറികളിലും സാധനങ്ങൾ വാരിവലിച്ചിട്ടിട്ടുണ്ട്‌. കിടപ്പുമുറിയിലെ അലമാരകളെല്ലാം തകർത്ത നിലയിലാണ്. അലമാരയിൽ സൂക്ഷിച്ച രണ്ട് ലക്ഷത്തോളം രൂപയും അഞ്ച് പവൻ ആഭരണവും നഷ്ടപ്പെട്ടു. 

സുഹൃത്തിന്റെ കല്യാണത്തിൽ പങ്കെടുക്കാനായി മകൻ ഇല്യാസ് ഞായറാഴ്‌ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നത്‌ ശ്രദ്ധയിൽപെട്ടത്.   കാസർകോട് ടൗൺ പൊലീസ്‌ എത്തി വീടും പരിസരവും സമീപത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. ഇല്യാസിന്റെ പരാതിയിൽ കേസെടുത്ത് അന്വേഷണമാരംഭിച്ചു.


Previous Post Next Post
Kasaragod Today
Kasaragod Today