കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ 68 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി.
ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും (ഡി.ആര്.ഐ) എയര്‍ ക്സ്റ്റംസ് ഇന്റലിജന്‍സും സംയുക്തമായാണ് 1724 ഗ്രാം സ്വര്‍ണ മിശ്രിതം പിടികൂടിയത്. കാസര്‍കോട് സ്വദേശി ഇബ്രാഹിം സിറാജില്നിന്നാണ് 884 ഗ്രാം സ്വര്‍ണ മിശ്രിതം ഡി.ആര്.ഐ കണ്ടെടുത്തത്.
ഇയാള്‍ ഷാര്‍ജയില്‍ നിന്നുള്ള എയര്‍ അറേബ്യ വിമാനത്തിലാണ് കരിപ്പൂരില്‍ എത്തിയത്. 35 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം ശരീരത്തില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.
എയര്‍ കസ്റ്റംസ് കാസര്‍കോട് സ്വദേശിയായ യുവതിയില്‍ നിന്നാണ് 840 ഗ്രാം സ്വര്‍ണം പിടിച്ചത്. ഇവര്‍ ദുബൈയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാ
നത്തിലാണ് കരിപ്പൂരില്‍ എത്തിയത്. ഇതിന് 33 ലക്ഷം രൂപ വില വരും.