വയറിംഗ് തൊഴിലാളി വീട്ടിലെ കിടപ്പു മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

 ഉദുമ: വയറിംഗ് തൊഴിലാളിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കരുവക്കോട്ടെ മോഹനെ (49)യാണ് കഴിഞ്ഞ ദിവസം രാത്രി വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി ഭക്ഷണം കഴിക്കാന്‍ ഭാര്യ വിദ്യ മോഹനനെ വീടിന്റെ രണ്ടാം നിലയില്‍ വിളിക്കാനായി ചെന്നപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ബന്ധുക്കളെ വിളിച്ചു വരുത്തി കയര്‍ അറുത്ത് മാറ്റി ജില്ലാ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മക്കള്‍: പ്രജ്വല്‍ (ഐ.ടി.ഐ. വിദ്യാര്‍ത്ഥി കാസര്‍കോട്), ജിസ്മി (പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി, ഹൊസ്ദുര്‍ഗ്). സഹോദരങ്ങള്‍: പ്രഭാകരന്‍, രാധ. ബേക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് ചെയ്തു. മരണകാരണം വ്യക്തമല്ല.


Previous Post Next Post
Kasaragod Today
Kasaragod Today