ബേഡഡുക്ക പള്ളത്തിങ്കാലിൽ കരാറുകാരൻ തൂങ്ങി മരിച്ച നിലയിൽ

 ബേഡഡുക്ക : ഇരിട്ടി സ്വദേശിയെ ബേഡഡുക്ക പള്ളത്തിങ്കാല്‍ നെല്ലിമൊട്ടയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇരിട്ടി ചരല്‍ പൂറ്റനാല്‍ വീട്ടില്‍ ജോസഫിന്റെ മകന്‍ ബിജു ജോസഫാണ് മരിച്ചത്. കരാറുകാരനാണ്. ജലവിതരണ പൈപ്പ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നെല്ലിമൊട്ട വാടകവീട്ടില്‍ താമസിച്ചു വരികയായിരുന്നു. ഒപ്പം താമസിച്ചിരുന്നവര്‍ ചൊവ്വാഴ്ച്ച രാവിലെ 63.30 ഓടു കൂടിയാണ് വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ബേഡകം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.


Previous Post Next Post
Kasaragod Today
Kasaragod Today

Artic