യുവാക്കള്‍ക്കൊപ്പം സഞ്ചരിച്ചിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി

 കാസര്‍കോട്‌: യുവാക്കള്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന തമിഴ്‌നാട്‌ സ്വദേശിനിയായ പെണ്‍സുഹൃത്തിനെ തട്ടിക്കൊണ്ടുപോയി. സംഭവത്തില്‍ പൊലീസ്‌ ഏഴുപേര്‍ക്കെതിരെ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു. കാഞ്ഞങ്ങാട്‌, മാണിക്കോത്തെ അബ്‌ദുല്‍ ലത്തീഫി(34)ന്റെ പരാതിപ്രകാരമാണ്‌ കേസ്‌.ഇന്നു രാവിലെ കാസര്‍കോട്‌ പുതിയ ബസ്‌സ്റ്റാന്റിനു സമീപത്താണ്‌ സംഭവം. പരാതിക്കാരനും സുഹൃത്തായ ഷൗക്കത്തലിയും ഇന്നു രാവിലെ കാറില്‍ മംഗളൂരുവില്‍ എത്തിയാണ്‌ തമിഴ്‌നാട്‌ സ്വദേശിനിയായ യുവതിയെ കാസര്‍കോട്ടേക്ക്‌ കൂട്ടിക്കൊണ്ടുവന്നത്‌. കാര്‍ പുതിയ ബസ്‌ സ്റ്റാന്റ്‌ പരിസരത്ത്‌ എത്തിയപ്പോള്‍ മറ്റൊരു കാറിലെത്തിയ ഏഴംഗസംഘം കാര്‍ തടഞ്ഞുനിര്‍ത്തുകയും യുവതിയെ തട്ടിക്കൊണ്ടുപോവുകയുമായിരുന്നുവെന്നു പരാതിയില്‍ പറയുന്നു. പൊലീസ്‌ അന്വേഷണം ആരംഭിച്ചു.


Previous Post Next Post
Kasaragod Today
Kasaragod Today

Artic