കാസർകോട് സീറ്റിന് വേണ്ടി ലീഗിൽ തർക്കം രൂക്ഷം, കാസർകോട് തന്നില്ലെങ്കിൽ മത്സരിക്കാനില്ലെന്ന് കെ എം ഷാജി

തെരഞ്ഞെടുപ്പ് ദിനം അടുത്ത് വന്നതോടെ  സ്ഥാനാര്‍ത്ഥിത്വത്തെ സംബന്ധിച്ച്‌ ലീഗിൽ  അഭിപ്രായവ്യത്യാസങ്ങള്‍ തുടരുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തും കാസര്‍കോടും സീറ്റിനായി മുസ്ലിംലീഗില്‍ നേതാക്കളുടെ മത്സരം തന്നെ നടക്കുന്നുണ്ട്,  കാസർകോട് സീറ്റിൽ ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി,  മാഹിൻ കോളോട്ട് , ജില്ലാ പ്രസിഡന്റ്‌ ടി അബ്ദുല്ല എന്നി വരും,  കാസര്‍കോട്, സിറ്റിങ് എംഎല്‍എ എന്‍ എ നെല്ലിക്കുന്ന് മൂന്നാമതും മത്സരിക്കാന്‍ കച്ചക്കെട്ടുമ്ബോഴാണ്  അഴീക്കോട് നിന്ന് പരാജയം പേടിച്ച്‌ കെ എം ഷാജി ഇവിടേക്ക് തന്നെ  വരാന്‍ ശ്രമിക്കുന്നത്, 


അഴീക്കോട് മത്സരിക്കാനില്ലെന്ന വിവരം കെഎം ഷാജി മുസ്ലിം ലീഗ് നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു,  കാസര്‍കോട് സീറ്റ് നല്‍കണമെന്നാണ് ഷാജിയുടെ ആവശ്യം. കാസര്‍കോട് അല്ലാതെ മറ്റൊരു സീറ്റിലേക്കും തന്നെ പരിഗണിക്കേണ്ടെന്നും ഷാജി നേതൃത്വത്തോട് പറഞ്ഞു.


പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ അഴീക്കോട് മത്സരിക്കുമെന്ന് കെഎം ഷാജി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ കാസര്‍കോട് സീറ്റ് വേണമെന്ന ആവശ്യം ആണ് ഷാജി മുന്നോട്ടുവെക്കുന്നത്.


എന്‍ എ നെല്ലിക്കുന്ന് തന്നെ കാസര്‍കോട് മത്സരിക്കട്ടെയെന്നാണ് ലീഗ് പൊതു അഭിപ്രായം . യുഡിഎഫ് അധികാരത്തില്‍ എത്തുകയും എന്‍ എ നെല്ലിക്കുന്ന് ജയിക്കുകയും ചെയ്താല്‍ മന്ത്രി പദവി കാത്തിരിക്കുന്നു എന്നാണ് ലീഗ് കേന്ദ്രങ്ങള്‍ പറയുന്നത്.


എന്നാല്‍ ഷാജിയുടെ സ്വപ്നങ്ങളെ തകിടംമറിച്ചത് വിജിലന്‍സ് കേസ് ആണ്. പ്ലസ് ടു അഴിമതി കേസില്‍ ഷാജി അറസ്റ്റിലായേക്കും എന്നും


വാര്‍ത്തകളുണ്ട്. ഇഡിയും ഷാജിയെ നോട്ടമിട്ടിട്ടുണ്ട്.

Previous Post Next Post
Kasaragod Today
Kasaragod Today