ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറി എം.എ ലത്തീഫ് കാസര്‍കോട്ട് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി

 കാസര്‍കോട്: കാസര്‍കോട് നിയോജക മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറി എം.എ ലത്തീഫ് മത്സരിക്കുമെന്ന് നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഐ.എം.സി.സിയുടെ ഷാര്‍ജ, യു.എ.ഇ കമ്മിറ്റികളുടെ ജനറല്‍ സെക്രട്ടറിയായി 20 വര്‍ഷത്തോളം പ്രവര്‍ത്തിച്ച എം.എ ലത്തീഫ് ഐ.എന്‍.എല്‍ ഉദുമ മണ്ഡലം ജോയിന്റ് സെക്രട്ടറി, ജില്ലാ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. വിവിധ കലാ, കായിക, സാംസ്‌കാരിക സംഘടനകളുടേയും സാരഥ്യം വഹിച്ചുവരുന്നു. സംസ്ഥാനത്ത് ഐ.എന്‍.എല്‍ മത്സരിക്കുന്ന മറ്റു രണ്ടുമണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ നടന്ന പത്രസമ്മേളനത്തില്‍ ഐ.എന്‍.എല്‍ സംസ്ഥാന ജന. സെക്രട്ടറി കാസിം ഇരിക്കൂര്‍, ട്രഷറര്‍ ബി. ഹംസ ഹാജി, ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കുഞ്ഞി കളനാട്, ജന. സെക്രട്ടറി അസീസ് കടപ്പുറം, മണ്ഡലം ഭാരവാഹികളായ ഹാരിസ് ബെഡി, ഖലീല്‍ എരിയാല്‍ എന്നിവര്‍ സംബന്ധിച്ചു.


Previous Post Next Post
Kasaragod Today
Kasaragod Today

Artic