ദുബായില്‍ കൊവിഡ് ചികിത്സയിലായിരുന്ന പ്രവാസി സംഘടനാ നേതാവ് മാധവന്‍ പാടി മരണപ്പെട്ടു

 ഷാര്‍ജ: സിപിഎമ്മിന്റെ പ്രവാസി സംഘടനാ നേതാവ് മാധവന്‍ നായര്‍(മാധവന്‍ പാടി) കൊവിഡ് ബാധിച്ച് നിര്യാതനായി. 62 വയസ്സായിരുന്നു. കാസര്‍കോട് പാടി സ്വദേശിയായ മാധവന്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ മാനേജിങ് കമ്മറ്റി അംഗമായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.


സിപിഎമ്മിന്റെ ഷാര്‍ജയിലെ പ്രവാസി സംഘടനയായ മാസ് ഷാര്‍ജയുടെ സെക്രട്ടറിയായിരുന്ന ഇദ്ദേഹം മറ്റ് നിരവധി സുപ്രധാന പദവികളും വഹിച്ചിട്ടുണ്ട്. 1984 മുതല്‍ പ്രവാസ ലോകത്ത് സജീവ പ്രവര്‍ത്തകനായിരുന്നു മാധവന്‍ പാടി. യുഎഇയില്‍ കൊക്കോക്കോള കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ അധ്യപിക പ്രസീതയാണ് ഭാര്യ. മക്കള്‍: ശ്രേയ, റിഥിക്. സംസ്‌കാരം പിന്നീട് നടക്കും.


Previous Post Next Post
Kasaragod Today
Kasaragod Today

Artic