കാസർകോട്: മുസ്ലിം യൂത്ത് ലീഗിന്റെ കൗൺസിലിൽ നിന്ന് മാറ്റിയ വിഷയത്തിൽ മേൽക്കമ്മിറ്റികൾക്ക് പരാതി നൽകി യത് ഗൗനിക്കുക പോലും ചെയ്യാത്ത സാഹചര്യത്തിൽ പാർട്ടി യിലെ എല്ലാ സ്ഥാനങ്ങളും രാജിവെച്ചതായും കാസർകോട് മണ്ഡലത്തിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും എം.എസ്.എഫ് മുൻ ജില്ലാ ജനറൽ സെക്രട്ടറി സി.ഐ.എ ഹമീദ് അറിയിച്ചു. പ്രതസമ്മേളനത്തിലാണ് ഇക്കാര്യമറിയി ച്ചത്. രണ്ടരവർഷം എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി യായി പ്രവർത്തിച്ച ഹമീദ് ഏഴുവർഷം എം.എസ്.എഫ് ജില്ലാ കമ്മിറ്റി അംഗമായിരുന്നു. യൂത്ത് ലീഗ് കമ്മിറ്റിയെ ജനാധിപ ത്യരീതിയിൽ തിരഞ്ഞെടുക്കപ്പെടാതെ ചില നേതാക്കളുണ്ടാ ക്കുന്ന പാനൽ നോക്കിയാണ് തിരഞ്ഞെടുക്കുന്നത്. താൻ നൽകിയ പരാതിയിൽ ഒരു വിശദീകരണം പോലും ചോദി ക്കാത്ത സാഹചര്യത്തിലാണ് രാജിയെന്നും ഹമീദ് പറഞ്ഞു. കാസർകോട് നഗരസഭാ മുൻ ചെയർപേഴ്സൺ ബീഫാത്തിമ ഇബ്രാഹിമിന്റെ മകൻ കൂടിയാണ് ഹമീദ്.
കാസർകോട് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്തിയായി മത്സരിക്കുമെന്ന് എം എസ് എഫ് മുൻ ജില്ലാ സെക്രട്ടറി
mynews
0