വനിതാസ്ഥാനാർഥിയുണ്ടാകും, യുവാക്കൾക്ക് അർഹമായ പ്രാതിനിധ്യം ഉണ്ടാകും- മുനവ്വറലി ശിഹാബ് തങ്ങൾ

 കോഴിക്കോട്: മുസ്‍ലിം ലീഗ് സ്ഥാനാർഥി പട്ടികയിൽ യുവാക്കൾക്ക് മതിയായ പ്രാതിനിധ്യമുണ്ടാകുമെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവ്വറലി ശിഹാബ് തങ്ങൾ. യൂത്ത് ലീഗിന്‍റെ ആവശ്യങ്ങളെല്ലാം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അര്‍ഹമായ അംഗീകാരം കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും മുനവ്വറലി ശിഹാബ് തങ്ങൾ കൂട്ടിച്ചേര്‍ത്തു.


സ്ഥാനാര്‍ത്ഥി പട്ടികയില്‍ യുവാക്കള്‍ക്ക് പ്രതീക്ഷയുണ്ടെന്നും മുസ്‍ലിം ലീഗിനെ സംബന്ധിച്ചിടത്തോളം പുതിയ മുഖങ്ങളും യുവാക്കളും ഉണ്ടാകുമെന്നും മുനവ്വറലി തങ്ങള്‍ പറഞ്ഞു.


വനിതാ സ്ഥാനാര്‍ത്ഥി വേണമെന്ന പൊതു വികാരമാണ് പൊതുവെ പാര്‍ട്ടിക്കുള്ളിലുള്ളത്. വിജയസാധ്യത കൂടി പരിഗണിച്ച് അക്കാര്യത്തില്‍ പാര്‍ട്ടി തന്നെ ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും. എന്തായാലും പോസിറ്റീവായ ഒരു ചര്‍ച്ചയാണ് പാര്‍ട്ടിക്കുള്ളില്‍നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


Previous Post Next Post
Kasaragod Today
Kasaragod Today

Artic