എന്‍ എ നെല്ലിക്കുന്ന്‌ പത്രിക നല്‍കി; അഷ്‌റഫും രമേശനും ലത്തീഫും നാളെ

 കാസര്‍കോട്‌: കാസര്‍കോട്‌ നിയമസഭാ മണ്ഡലം യു ഡി എഫ്‌ സ്ഥാനാര്‍ത്ഥി എന്‍ എ നെല്ലിക്കുന്ന്‌ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. എം ജി റോഡിലെ വി പി ടവറില്‍ നിന്ന്‌ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമൊപ്പം പ്രകടനമായെത്തിയാണ്‌ നെല്ലിക്കുന്ന്‌ കാസര്‍കോട്‌ ആര്‍ ഡി ഒ മുമ്പാകെ പത്രികാ സമര്‍പ്പണം നടത്തിയത്‌. തുടര്‍ച്ചയായി മൂന്നാം തവണയാണ്‌ നെല്ലിക്കുന്ന്‌ കാസര്‍കോട്‌ മണ്ഡലത്തില്‍ നിന്ന്‌ ജനവിധി തേടുന്നത്‌. എതിര്‍ സ്ഥാനാര്‍ത്ഥികളായ ഇടതുമുന്നണിയിലെ എം എ ലത്തീഫ്‌ നാളെയും ബി ജെ പി സ്ഥാനാര്‍ത്ഥി കെ ശ്രീകാന്ത്‌ മറ്റന്നാളും പത്രിക നല്‍കും.

മഞ്ചേശ്വരം മണ്ഡലത്തിലെ യു ഡി എഫ്‌ സ്ഥാനാര്‍ത്ഥി എ കെ എം അഷ്‌റഫും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വി വി രമേശനും നാളെ പത്രിക സമര്‍പ്പിക്കും. ബി ജെ പി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ മറ്റന്നാളും പത്രിക സമര്‍പ്പിക്കും. ഉദുമ മണ്ഡലത്തിലെ എല്‍ ഡി എഫ്‌ സ്ഥാനാര്‍ത്ഥി സി എച്ച്‌ കുഞ്ഞമ്പു ഇന്നലെ കലക്‌ടറേറ്റില്‍ പത്രിക സമര്‍പ്പിച്ചു. കാഞ്ഞങ്ങാട്‌, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലെ ഇടതു സ്ഥാനാര്‍ത്ഥികളായ മന്ത്രി ഇ ചന്ദ്രശേഖരന്‍, എം രാജഗോപാല്‍ എന്നിവരും ഇന്നലെ പത്രികാ സമര്‍പ്പണം നടത്തി. മറ്റന്നാളാണ്‌ പത്രികാ സമര്‍പ്പണത്തിനുള്ള അവസാന തീയ്യതി.


Previous Post Next Post
Kasaragod Today
Kasaragod Today

Artic