കാസര്‍കോഡ് ജില്ലയില്‍ നാല് സ്ഥാനാര്‍ത്ഥികള്‍ കൂടി നാമനിര്‍ദേശപത്രിക നല്‍കി

 കാസര്‍കോഡ്: നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ലയില്‍ നാല് സ്ഥാനാര്‍ഥികള്‍ കൂടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കാസര്‍കോട് നിയോജക മണ്ഡലത്തില്‍ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗിലെ എന്‍.എ നെല്ലിക്കുന്ന് (67) വരണാധികാരി ആര്‍.ഡി.ഒ പി. ഷാജു മുമ്ബാകെയും കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടിയിലെ എം. ബല്‍രാജ് (53), സി.പി.ഐയിലെ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ (55) എന്നിവര്‍ വരണാധികാരി സബ് കളക്ടര്‍ ഡി.ആര്‍. മേഘശ്രീ മുമ്ബാകെയും തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തില്‍ ബി.ജെ.പിയിലെ ഷിബിന്‍ ടി.വി (35) സഹവരണാധികാരി നീലേശ്വരം ബി.ഡി.ഒ എസ്. രാജലക്ഷ്മി മുമ്ബാകെയും പത്രിക നല്‍കി.

മാര്‍ച്ച്‌ 19 വൈകീട്ട് മൂന്ന് മണി വരെയാണ് നാമനിര്‍ദേശ പത്രിക സ്വീകരിക്കുക.


Previous Post Next Post
Kasaragod Today
Kasaragod Today