സംസ്ഥാനത്ത് സ്കൂ​ളു​ക​ളു​ടെ സ​മീ​പം 50 മീ​റ്റ​ര്‍ ചുറ്റളവില്‍ പെ​ട്രോ​ള്‍ പമ്ബുകള്‍ക്ക് വിലക്ക്

 തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് സ്കൂ​ളു​ക​ളു​ടെ സ​മീ​പം 50 മീ​റ്റ​ര്‍ ചുറ്റളവില്‍ പെ​ട്രോ​ള്‍ പമ്ബുകള്‍ അ​നു​വ​ദി​ക്കു​ന്ന​ത് വി​ല​ക്കി സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ന്‍ രംഗത്ത് എത്തിയിരിക്കുന്നു. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സു​ര​ക്ഷ​യ്ക്ക് പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന​തി​നെ തുടര്‍ന്നാണ് ന​ട​പ​ടി എടുത്തിരിക്കുന്നത്. അ​നു​മ​തി ന​ല്‍​കു​ന്ന​തി​ന് മു​ന്‍​പ് ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ ദൂ​രം സം​ബ​ന്ധി​ച്ച്‌ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ക​മ്മീ​ഷ​ന്‍ അം​ഗം കെ. ​ന​സീ​ര്‍ ഉ​ത്ത​ര​വി​ല്‍ വ്യക്തമാക്കുകയുണ്ടായി.


സം​സ്ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡ് പു​റ​പ്പെ​ടു​വി​ച്ച സ​ര്‍​ക്കു​ല​ര്‍ പ്ര​കാ​രം സ്കൂ​ളി​ന്‍റെ​യും ആ​ശു​പ​ത്രി​യു​ടെ​യും 50 മീ​റ്റ​ര്‍ ദൂ​ര​പ​രി​ധി​യി​ല്‍ പെ​ട്രോ​ള്‍ പമ്ബ് അ​നു​വ​ദി​ക്കാ​ന്‍ പാ​ടി​ല്ല.


ഏ​തെ​ങ്കി​ലും കാ​ര​ണ​വ​ശാ​ല്‍ 50 മീ​റ്റ​റി​നു​ള്ളി​ല്‍ സ്ഥാ​പി​ക്കേ​ണ്ടി വ​ന്നാ​ല്‍ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തേ​ണ്ട​താ​ണ്. എ​ന്നാ​ല്‍ അതേസമയം അ​പ്പോ​ഴും 30 മീ​റ്റ​റി​നു​ള്ളി​ല്‍ സ്ഥാ​പി​ക്കാ​ന്‍ പാടുള്ളതല്ല.


ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ലി​ന്‍റെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്നാ​ണ് സം​സ്ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡ് സ​ര്‍​ക്കു​ല​ര്‍ പു​റ​പ്പെ​ടു​വി​ച്ച​ത്.


Previous Post Next Post
Kasaragod Today
Kasaragod Today