സ്വന്തം നാട്ടിൽ പോയി മത്സരിക്ക് ഞങ്ങൾക്ക് വേണ്ട, കൊടുവള്ളിയില്‍ മത്സരിക്കുന്നതിനെതിരെ എം.കെ മുനീറിന്റെ വീട്ടിലെത്തി ലീഗ് പ്രവർത്തകരുടെ പ്രതിഷേധം,തിരൂരങ്ങാടിയിൽ മജീദിനെതിരെയും പ്രതിഷേധം

 കൊടുവള്ളിയില്‍ എം.കെ മുനീര്‍ മത്സരിക്കുന്നതിനെതിരെ പ്രതിഷേധം. ഒരു വിഭാഗം പ്രവര്‍ത്തകര്‍ മുനീറിന്റെ വീട്ടില്‍ പ്രതിഷേധവുമായി എത്തി. കൊടുവള്ളിയില്‍ നിന്നുള്ള സ്ഥാനാര്‍ഥി തന്നെ വേണമെന്നാണ് ആവശ്യം.


കൊടുവള്ളിയില്‍ ഇറക്കുമതി സ്ഥാനാര്‍ഥി വേണ്ടായെന്നാണ് ഒരു വിഭാഗം പ്രവര്‍ത്തകരുടെ ആവശ്യം. കൊടുവള്ളിയില്‍ നിന്നുള്ള സ്ഥാനാര്‍ഥികള്‍ തന്നെ വരണം. എം.എ റസാഖിനെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് പ്രധാനമായും അവര്‍ ആവശ്യപ്പെടുന്നത്. എം.കെ മുനീര്‍ തന്നെ കൊടുവള്ളിയില്‍ മത്സരിക്കുകയാണെങ്കില്‍ വോട്ട് ചെയ്യില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. രാത്രി ഒമ്ബതരയോടെയാണ് ഇരുപത്തി അഞ്ചോളം വരുന്ന ലീഗ് പ്രവര്‍ത്തകര്‍ മുനീറിന്റെ വീട്ടില്‍ പ്രതിഷേധവുമായി എത്തിയത്.


Previous Post Next Post
Kasaragod Today
Kasaragod Today

Artic