'ശൗചാലയത്തിന്‍റെ പേരിൽ പെട്രോൾ വില കൂട്ടേണ്ട; സ്വന്തമായി പണിതോളാം' -ശരീരത്തിൽ നോട്ടീസ് പതിച്ച് യുവാവിന്‍റെ പ്രതിഷേധം

 കൊ​ച്ചി: 'മൂ​ന്ന് ശൗ​ചാ​ല​യം നി​ല​വി​ലു​ണ്ട്. നാ​ലാ​മ​ത് വേ​ണ​മെ​ങ്കി​ൽ സ്വ​ന്തം ചെ​ല​വി​ൽ നി​ർ​മി​ച്ചോ​ളാം. പെ​ട്രോ​ൾ ലി​റ്റ​റി​ന് 50 രൂ​പ​ക്ക് ന​ൽ​കൂ' -ത​െൻറ ബാ​ഗി​ന് പി​ന്നി​ൽ പേ​പ്പ​റി​ൽ ഈ ​വാ​ച​ക​ങ്ങ​ൾ എ​ഴു​തി പ​തി​ച്ച് നോ​ർ​ത്ത് പ​റ​വൂ​ർ ടൗ​ണി​ലൂ​ടെ ബൈ​ക്ക് ഓ​ടി​ച്ചു​പോ​വു​ക​യാ​ണ് ഒ​രു​യു​വാ​വ്.


കൗ​തു​ക​ത്തോ​ടെ ഇ​ത് വാ​യി​ച്ച് കാ​ര​ണം അ​ന്വേ​ഷി​ച്ചാ​ൽ, പൊ​റു​തി​മു​ട്ടി വേ​റി​ട്ട പ്ര​തി​ഷേ​ധ​ത്തി​നി​റ​ങ്ങേ​ണ്ടി വ​ന്ന സാ​ഹ​ച​ര്യ​ത്തെ​ക്കു​റി​ച്ച് മു​ൻ ക്ഷേ​ത്രം ശാ​ന്തി​യും ഫി​റ്റ്ന​സ് ട്രെ​യി​ന​റു​മാ​യ അ​നു സൂ​ര​ജ് വ്യ​ക്ത​മാ​ക്കും.


ലി​റ്റ​റി​ന് 50 രൂ​പ​ക്ക് പെ​ട്രോ​ൾ ന​ൽ​കു​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് അ​ധി​കാ​ര​ത്തി​ലെ​ത്തി​യി​ട്ടും വി​ല​ക്ക​യ​റ്റം ത​ട​യാ​ത്ത സ​ർ​ക്കാ​റി​നെ​തി​െ​ര​യാ​ണ് ഈ ​ഒ​റ്റ​യാ​ൾ പോ​രാ​ട്ടം.


ഇ​ന്ധ​ന വി​ല​ക്ക​യ​റ്റ​ത്തെ​ക്കു​റി​ച്ച് ചോ​ദി​ക്കു​മ്പോ​ൾ ശൗ​ചാ​ല​യം നി​ർ​മി​ക്കു​ന്ന​തി​ന് പ​ണം ചെ​ല​വി​ടു​ക​യാ​ണെ​ന്ന് ന്യാ​യീ​ക​രി​ച്ച ബി.​ജെ.​പി നേ​താ​ക്ക​ളെ പേ​രെ​ടു​ത്ത് പ​റ​യാ​തെ അ​ദ്ദേ​ഹം പ​രി​ഹ​സി​ക്കു​ന്നു.താ​നൊ​രു രാ​ഷ്​​ട്രീ​യ​പാ​ർ​ട്ടി​യി​ലും അം​ഗ​ത്വ​മു​ള്ള ആ​ള​ല്ല. ഏ​താ​നും നാ​ളു​ക​ളാ​യി ഈ ​പ്ര​തി​ഷേ​ധം ആ​രം​ഭി​ച്ചി​ട്ട്. തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യി​ക്കാ​ൻ വേ​ണ്ടി മാ​ത്രം വാ​ഗ്ദാ​നം ചെ​യ്ത് ജ​ന​ങ്ങ​ളെ വി​ഡ്ഢി​ക​ളാ​ക്ക​രു​ത്.


ഇ​ത്ര​യും നാ​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ന്യൂ​ജ​ൻ ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച് താ​ര​ത​മ്യേ​ന മൈ​ലേ​ജ് കൂ​ടു​ത​ൽ കി​ട്ടു​ന്ന പ്ലാ​റ്റി​ന​യി​ലാ​ണ് ഇ​പ്പോ​ൾ യാ​ത്ര. പ്ര​തി​ഷേ​ധി​ച്ചാ​ൽ ഒ​റ്റ​പ്പെ​ടു​മോ​യെ​ന്നും ആ​ക്ര​മി​ക്ക​പ്പെ​ടു​മോ​യെ​ന്നു​മു​ള്ള ഭ​യ​മാ​ണ് പ​ല​ർ​ക്കും. പ്ര​തി​ഷേ​ധി​ച്ച​തു​കൊ​ണ്ട് ഒ​രു​പ​േ​ക്ഷ ത​നി​ക്ക് നാ​ളെ എ​ന്തെ​ങ്കി​ലും ന​ഷ്​​ട​ങ്ങ​ളു​ണ്ടാ​യേ​ക്കാം. എ​ന്നാ​ൽ, പ​റ​യാ​നു​ള്ള​ത് പ​റ​യു​ക​ത​ന്നെ വേ​ണം.


അ​ച്ഛ​ൻ പ​രേ​ത​നാ​യ കെ.​ആ​ർ. പ​വ​ന​ൻ ​ആ​ർ​മി​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു. രാ​ജ്യ​ത്തി​നു​വേ​ണ്ടി ക​ഷ്​​ട​പ്പെ​ട്ട അ​ദ്ദേ​ഹം ഇ​ന്ന് ജീ​വി​ച്ചി​രു​ന്നെ​ങ്കി​ൽ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ക്കു​മാ​യി​രു​ന്നു.


അ​മ്മ ല​തി​ക റി​ട്ട. സം​സ്കൃ​തം അ​ധ്യാ​പി​ക​യാ​ണ്. താ​നൊ​രു തി​ക​ഞ്ഞ ഹൈ​ന്ദ​വ വി​ശ്വാ​സി​യാ​ണ്. വ​ർ​ഗീ​യ​ത​യി​ലൂ​ടെ ഭ​ര​ണം നേ​ടു​ന്ന​വ​ർ​ക്കെ​തി​രെ​കൂ​ടി​യാ​ണ് ത​െൻറ പ്ര​തി​ഷേ​ധ​മെ​ന്നും അ​നു സൂ​ര​ജ് 'മാ​ധ്യ​മ'​ത്തോ​ട് പ​റ​ഞ്ഞു.


കു​ഞ്ച​ൻ ന​മ്പ്യാ​രു​ടെ കേ​ര​ള​ത്തി​ൽ ആ​ക്ഷേ​പ​ഹാ​സ്യ​ത്തി​ലൂ​ടെ പ്ര​തി​ഷേ​ധി​ക്കാ​നാ​ണ് താ​ൻ ഇ​ഷ്​​ട​പ്പെ​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.


Previous Post Next Post
Kasaragod Today
Kasaragod Today