ഫൈസല്‍ ബാബു യൂത്ത്​ലീഗ്​ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി

 കോഴിക്കോട്​: ഫൈസല്‍ ബാബുവിനെ യൂത്ത്​ലീഗ്​ അഖിലേന്ത്യ ജന. സെക്രട്ടറിയായി തെരഞ്ഞെടുത്തു. മുസ്​ലിം ലീഗ്​ ദേശീയ പ്രസിഡന്‍റ്​ ഖാദര്‍ മൊയ്​തീനാണ്​ ഇക്കാര്യം അറിയിച്ചത്​. സി.കെ. സുബൈര്‍ രാജിവെച്ച ഒഴിവിലേക്കാണ്​ ഫൈസല്‍ ബാബുവി​ന്‍റെ നിയോഗം. നിലവില്‍ അഖിലേന്ത്യ വൈസ്​ പ്രസിഡന്‍റാണ്​.


കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് സോഷ്യോളജിയില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ശേഷം കണ്ണൂര്‍ സര്‍വ്വകലാശാല കാമ്ബസിലെ സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ നിന്ന് ത്രിവത്സര എല്‍.എല്‍.ബി പഠനം പൂര്‍ത്തിയാക്കി. കേരളാ ഹൈകോടതിയില്‍ അഭിഭാഷകനായി പ്രക്​ടീസ് ചെയ്യുന്നു.


വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് എത്തി.മികച്ച പ്രഭാഷകനാണ്. കണ്ണൂര്‍ സര്‍വ്വകലാശാല കലോത്സവത്തില്‍ ഇംഗ്ലീഷ് - മലയാളം പ്രസംഗ-സംവാദ മത്സരങ്ങളില്‍ ഒന്നാമതായിരുന്നു. ആള്‍ട്ടര്‍നേറ്റീവ് സോഷ്യല്‍ എംപവര്‍മെന്റ് ട്രസ്റ്റ് ഇന്ത്യ ചെയര്‍മാന്‍, സിഎച്ച്‌ സെന്‍റര്‍ സെക്രട്ടറി, ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ അംഗം, ദയാമന്‍സില്‍ സ്ഥാപകാംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നെഹ്റു ഫിലോസഫിക്കല്‍ സൊസൈറ്റി കോ-ചെയര്‍മാനാണ്.


മുംതാസ് മഹല്‍ ഗ്രൂപ് ഓഫ് കമ്ബനീസ് മാനേജിംഗ് ഡയറക്ടര്‍ വി.കെ. യാഹു ഹാജിയാണ് പിതാവ്. മാതാവ്: മച്ചിഞ്ചേരിത്തൂമ്ബില്‍ ഫാത്വിമ മോള്‍. അലോവര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് സി.ഇ.ഒ. ഡോ. ഹാജറയാണ് ഭാര്യ. മക്കള്‍; ഫിദല്‍ അഹ്മദ്, മറിയ തലാശ്.


Previous Post Next Post
Kasaragod Today
Kasaragod Today