ഭര്‍തൃമതി എലിവിഷം അകത്ത്‌ ചെന്ന്‌ മരിച്ചു

 മുള്ളേരിയ: എലി വിഷം അകത്ത്‌ ചെന്ന്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവ ഭര്‍തൃമതി മരിച്ചു. ബേഡകം, കൊളത്തൂരിലെ സതീഷ്‌ കുമാറിന്റെ ഭാര്യയും കാടകം, പതിമൂന്നാംമൈലിലെ ചന്ദ്രശേഖര- ജയ ദമ്പതികളുടെ മകളുമായ ലാവണ്യ(22)യാണ്‌ മരിച്ചത്‌.രണ്ടു വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഗള്‍ഫുകാരനായ ഭര്‍ത്താവ്‌ പത്തു ദിവസങ്ങള്‍ക്കു മുമ്പാണ്‌ നാട്ടിലെത്തിയത്‌. ഇതിനിടയില്‍ കാറഡുക്കയിലെ സ്വന്തം വീട്ടിലെത്തിയ ലാവണ്യ വിഷം കഴിക്കുകയായിരുന്നു. കാസര്‍കോട്‌, പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും നില ഗുരുതരമായതിനാല്‍ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റിയെങ്കിലും ഇന്നലെ വൈകുന്നേരത്തോടെ മരണം സംഭവിച്ചു. ആദൂര്‍ പൊലീസ്‌ കേസെടുത്തു. ലോഹിത്‌, കാര്‍ത്തിക്‌ എന്നിവര്‍ ലാവണ്യയുടെ സഹോദരങ്ങളാണ്‌.


Previous Post Next Post
Kasaragod Today
Kasaragod Today

Artic