ദോഹ: അസുഖം ബാധിച്ച് ഖത്തറില്‍ ചികിത്സയിലായിരുന്ന തളങ്കര ഖാസിലേന്‍ സ്വദേശി ഹാരിസ് പാറ (58) മരണപ്പെട്ടു. ഖാസിലേനിലെ പരേതരായ അബ്ദുല്ലയുടെയും ബീഫാത്തിമയുടെയും മകനാണ്. കോവിഡ് ബാധിച്ച് മൂന്നാഴ്ച മുമ്പാണ് ദോഹയിലെ അഹ്‌മദ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ പരിശോധനയില്‍ ഫലം നെഗറ്റീവ് ആയിരുന്നുവെങ്കിലും ന്യൂമോണിയ മൂര്‍ച്ഛിച്ച് ഇന്നലെ രാത്രിയായിരുന്നു മരണം. ഖത്തറില്‍ ബിസിനസ് നടത്തിവരികയായിരുന്നു. നേരത്തെ ക്യൂട്ടല്ലില്‍ ജോലി ചെയ്തിരുന്നു.
ഭാര്യ: വഹീദ. മക്കള്‍: അസ്ഫി(ഖത്തര്‍), അസ്രീന, ഹാസിന്‍(വിദ്യാര്‍ത്ഥി). മരുമകന്‍: നൗഫല്‍ ഉള്ളാള്‍. സഹോദരങ്ങള്‍: ആയിഷാ ഷാഫി, അസ്‌ലം പാറ, ഹസീനാ സാക്കിര്‍(മംഗളൂരു), ഹസീറാ ബഷീര്‍ ഉപ്പള. മയ്യത്ത് ഖത്തറില്‍ തന്നെ ഖബറടക്കും.