ആസാമിൽ കോൺഗ്രസ്​ അധികാരത്തി​െലത്തിയാൽ പൗരത്വ നിയമം നടപ്പാകില്ലെന്ന്​ ഉറപ്പാക്കും- രാഹുൽ ഗാന്ധി

 ഗുവാഹതി: ആസാമിൽ കോൺഗ്രസ്​ പാർട്ടി അധികാരത്തിലെത്തിയാൽ വിവാദ പൗരത്വ ഭേദഗതി നിയമം സംസ്​ഥാനത്ത്​ നടപ്പാകില്ലെന്ന്​ ഉറപ്പാക്കുമെന്ന്​ രാഹുൽ ഗാന്ധി. നാഗ്​പൂരിൽനിന്നുള്ള ഏക ശക്​തി രാജ്യം മുഴുവൻ നിയന്ത്രിക്കാൻ ശ്രമിക്കുകയാണെന്നും അത്​ സ്​നേഹം കൊണ്ട്​ ചെറുക്കൽ യുവാക്കളൂടെ ബാധ്യതയാണെന്നും ആസാമിലെ ദിബ്രുഗഡിൽ കോളജ്​ വിദ്യാർഥികളുമായി നടന്ന സംവാദത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു.


'ഒരു മതവും വൈരം പഠിപ്പിക്കുന്നില്ല. ബി.ജെ.പി മനുഷ്യർക്കിടയിൽ ഭിന്നത തീർക്കാൻ വെറുപ്പ്​ വിൽപന നടത്തുകയാണ്​. അവർ എവിടെചെന്ന്​ വെറുപ്പ്​ പ്രചരിപ്പിക്കാൻ ശ്രമിച്ചാലും കോൺഗ്രസ്​ അവിടെ സ്​നേഹവും സൗഹാർദവും ഉറപ്പാക്കു​ം''- അദ്ദേഹം കൂട്ടിച്ചേർത്തു.


രണ്ടു ദിവസത്തെ സന്ദർശനത്തിനായി ആസാമിലെത്തിയ രാഹുൽ പാർട്ടിയുടെ തെരഞ്ഞെടുപ്പ്​ പ്രകടന പത്രിക ശനിയാഴ്​ച പുറത്തുവിടുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.


Previous Post Next Post
Kasaragod Today
Kasaragod Today