അമിത്​ ഷാ വർഗീയതയുടെ ആൾരൂപം, കേരളത്തിൽ വന്ന് മാലാഖ ചമയേണ്ട -​രമേശ്​ ചെന്നിത്തല

 തിരുവനന്തപുരം​: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ ഇന്ത്യയിലെ വർഗീയതയുടെ ആൾരൂപമാണെന്ന്​ ​പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. അദ്ദേഹം കേരളത്തിൽ വന്ന്​ മാലാഖ ചമയേണ്ടതില്ല. ഗുജറാത്ത് കലാപം ആസൂത്രണം ചെയ്ത, വിവിധ കേസുകളിലായി മത ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കാൻ നേതൃത്വം നൽകിയ, മുസ്​ലിം സമുദായത്തെ വേട്ടയാടാൻ എന്നും മുന്നിൽ നിന്ന അമിത് ഷായുടെ ഗിരിപ്രസംഗം കേരളത്തിൽ ചെലവാകിലെന്നും ചെന്നിത്തല പറഞ്ഞു.


അമിത് ഷായും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലെ ഒത്തുകളിയാണ് ഇപ്പോഴത്തെ വാദപ്രതിവാദ നാടകം. ജനങ്ങളെ കബളിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഈ നാടകം കളിയിൽ സ്വർണക്കടത്തിലും ഡോളർ കടത്തിലുമുള്ള കേന്ദ്ര അന്വേഷണം ആവിയായിപ്പോയി. സി.പി.എമ്മും ബി.ജെ.പിയും തമ്മിലെ രാഷ്ട്രീയ കൂട്ടുകെട്ടിന്‍റെ അനന്തരഫലമാണിത്. ഇരുവരുടെയും ലക്ഷ്യം കോൺഗ്രസിനെയും യു.ഡി.എഫിനെയും പരാജയപ്പെടുത്തുക എന്നതാണ്. കുറേനാളായി നടക്കുന്ന ഈ ശ്രമം കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ തള്ളിക്കളഞ്ഞതാണ്.എല്ലാവർക്കും അറിയുന്ന കാര്യങ്ങളാണ് അമിത്ഷായും മുഖ്യമന്ത്രിയും പരസ്പരം പറഞ്ഞത്. അറിയാത്ത കാര്യം സ്വർണക്കടത്തുമായി ബന്ധപ്പെട്ട ദുരൂഹമായ കൊലപാതകം മാത്രമാണ്. അമിത് ഷാ പറഞ്ഞ ആ ദുരൂഹ മരണത്തെക്കുറിച്ച് എന്തുകൊണ്ട് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നില്ല? ആഭ്യന്തര വകുപ്പിന്‍റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ എന്തുകൊണ്ട് ഇതേക്കുറിച്ച് വിശദീകരിക്കുന്നില്ല? അമിത് ഷാ പറഞ്ഞ കൊലപാതകം നടന്നോ എന്ന് മുഖ്യമന്ത്രി പറയണം. അല്ലാതെ പരാതി കിട്ടിയിട്ട് അന്വേഷിക്കാമെന്നല്ല പറയേണ്ടത്.


അമിത് ഷായും പിണറായി വിജയനും തമ്മിലുള്ള ഇടപാട് എന്താണ് എന്ന് ജനങ്ങൾക്കറിയേണ്ടതുണ്ട്. യുഡിഎഫിനെ ദുർബലപ്പെടുത്താമെന്ന ഇവരുടെ മോഹം കേരളത്തിലെ ജനങ്ങൾ തള്ളിക്കളയും. കേരളത്തിൽ ബി.ജെ.പിക്ക് ഒരു സീറ്റ് പോലും കിട്ടാൻ പോകുന്നില്ല.


ഡോളർ കടത്തുകേസിലെ പ്രധാനപ്രതി 164ാം വകുപ്പ് പ്രകാരം നൽകിയ മൊഴി അനുസരിച്ച് മുഖ്യമന്ത്രി, സ്പീക്കർ എന്നിവർക്കെതിരായ അന്വേഷണം എന്തുകൊണ്ട് നടക്കുന്നില്ല? ലാവ്​ലിൻ കേസ് 26 തവണയാണ് മാറ്റി​െവച്ചത്. സി.പി.എമ്മും ബി.ജെ.പിയും ഇങ്ങനെ എത്ര ഒത്തുകളിച്ചാലും കേരളത്തിലെ ജനങ്ങൾ ഇത് തള്ളിക്കളയും -ചെന്നിത്തല വ്യക്​തമാക്കി.


Previous Post Next Post
Kasaragod Today
Kasaragod Today

Artic