മാസ്‌ക് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതിയെ പോലീസ് പിടികൂടി

 ഉദുമ: മാസ്‌ക് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ പ്രതിയായ പയ്യന്നൂര്‍ സ്വദേശി മാങ്ങാട്ടെ ഭാര്യാവീട്ടില്‍ പൊലീസ് പിടിയിലായി. പയ്യന്നൂര്‍ കവ്വായി സ്വദേശി എ.ടി നൗഷാദ് എന്ന നൗസാഫിനെ(45)യാണ് പയ്യന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മേല്‍പ്പറമ്പ് പൊലീസിന്റെ സഹായത്തോടെയാണ് നൗഷാദിനെ കസ്റ്റഡിയിലെടുത്തത്. പിലാത്തറ നടുവില്‍ വളപ്പിലെ സജീവന്റെ പരാതിയിലാണ് നൗസാഫിനെതിരെ പൊലീസ് കേസെടുത്തിരുന്നത്. മുംബൈയില്‍ മെഡിക്കല്‍ വ്യവസായിയായ നൗസാഫ് അവിടെ വെച്ചാണ് സജീവനെ പരിചയപ്പെട്ടത്. പിന്നീട് 9 രൂപ നിരക്കില്‍ മാസ്‌ക്കുകള്‍ വിതരണം ചെയ്യാമെന്ന വ്യവസ്ഥയില്‍ കഴിഞ്ഞ ഡിസംബര്‍ 16ന് 3.75 ലക്ഷം രൂപയും 18ന് 50,000 രൂപയും അക്കൗണ്ടിലേക്ക് നിക്ഷേപിച്ചെങ്കിലും മാസ്‌ക് നല്‍കാതെ നൗസാഫ് വിശ്വാസവഞ്ചന കാണിച്ചുവെന്നാണ് സജീവന്റെ പരാതിയില്‍ പറയുന്നത്. കോടതി നിര്‍ദേശപ്രകാരമാണ് നൗസാഫിനെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തത്. കൂടുതല്‍ അന്വേഷണം നടത്തിയതോടെ സമാനമായി ഇയാള്‍ പലരെയും തട്ടിപ്പിനിരയാക്കിയതായി വ്യക്തമായി.


Previous Post Next Post
Kasaragod Today
Kasaragod Today