കലക്ടർ ഡോ. ഡി സജിത്ബാബുവിന് ദേശീയ പുരസ്‌കാരം

 കാസർകോട്‌

കേന്ദ്ര ജലശക്തി മന്ത്രാലയം, ഇസ്രയേൽഎംബസി എന്നിവ ജലസംരക്ഷണ പ്രവർത്തനങ്ങൾക്കായി നൽകുന്ന ഇലെറ്റ്സ് വാട്ടർ ഇന്നവേഷൻ ദേശീയ പുരസ്‌കാരം കലക്ടർ ഡോ. ഡി സജിത്ബാബുവിന്. വ്യാഴാഴ്ച ഓൺലൈനായി നടന്ന ഇലെറ്റ്സ് ദേശീയ വാട്ടർ ആൻഡ് സാനിറ്റൈസേഷൻ ഉച്ചകോടിയിൽ പുരസ്‌കാരം സമ്മാനിച്ചു. ജില്ലയിൽ നടത്തിയ മഴക്കൊയ്ത്ത്, തടയണ  ഉൾപ്പെടെ വൈവിധ്യമാർന്ന ജലസംരക്ഷണ പ്രവർത്തനം പരിഗണിച്ചാണ് പുരസ്‌കാരം.


Previous Post Next Post
Kasaragod Today
Kasaragod Today