നട്ടുച്ചക്ക് തീപൊളുന്ന വെയിലിെന്റ ചൂടേറ്റ് ചോറുണ്ണുന്ന തിരക്കിലായിരുന്നു ആലപ്പുഴ ഇന്ദിര ജങ്ഷനിലെ ചന്ദ്ര ഫ്യൂവല്‍സ് പെേട്രാള്‍ പമ്ബിലെ വനിത ജീവനക്കാര്‍. ഇതിനിടെയാണ് തെരഞ്ഞെടുപ്പില്‍ എന്താണ് പ്രധാനപ്രശ്നമെന്ന് ചോദിച്ചത്.
ജീവനക്കാരി സവിതയുടെ മറുപടിയാണ് ആദ്യമെത്തിയത്. ഇന്ധനവില ഇനിയും കൂട്ടരുത്. പെേട്രാളും ഡീസലും അടിക്കാനെത്തുന്ന ഓട്ടോക്കാര് അടക്കമുള്ള സാധാരണക്കാരുടെ സങ്കടങ്ങള്‍ കേട്ട് മടുത്തു. കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍വില കൂട്ടിയാല്‍ പഴികേള്‍ക്കേണ്ടിവരുന്നത് ഞങ്ങളാണ്.
ഇന്ധനം നിറക്കാനെത്തുന്ന ചിലര്‍ വിലചോദിച്ച് കയര്‍ത്ത് സംസാരിക്കാറുണ്ട്. ഇതൊക്കെ കേള്‍ക്കാനും സഹിക്കാനും ഞങ്ങള്‍ എന്ത് തെറ്റാണ് ചെയ്തത്.
ഇന്ധനവില കൂടിയതിന് ഞങ്ങളെ എന്തിനാണ് പഴിക്കുന്നത് നിങ്ങൾ തെരെഞ്ഞെടുത്തവരാണ് വില വർദ്ധിപ്പിക്കുന്നത് അവരെയാണ് പഴിക്കേണ്ടത് എന്നാണ് ജീവനക്കാര്‍ പറയുന്നത്
ഇത്രയും പറഞ്ഞുനിര്ത്തിയേപ്പാള് ഒപ്പമുണ്ടായിരുന്ന സ്മിത വിഷയത്തില്‍ ഇടപെട്ടു. ഇന്ധനവില മാത്രമല്ല, ശബരിമലയിലെ വിശ്വാസവും പ്രധാനമാണ്. വോട്ടുചെയ്യുന്നത് വിശ്വാസികള്‍ക്ക് ഒപ്പംനില്ക്കുന്നവര്ക്കായിരിക്കും.
അങ്ങനെ വിശ്വാസംമാത്രം നോക്കിയാല്‍ നാട് വികസിക്കുമോയെന്ന ചോദിച്ചാണ് ശോഭചേച്ചിയുടെ ഇടപെടല്‍. ജനങ്ങള്‍ക്കൊപ്പംനിന്ന ഇടത് സര്‍ക്കാറിെന്റ വികസനമാണ് ഇക്കുറി തെരഞ്ഞെടുപ്പില്‍ ചര്‍ച്ച.
പാലങ്ങളും റോഡുകളും സ്കൂള്‍ കെട്ടിടവും എല്ലാം വികസനത്തിെന്റ നേര്‍ക്കാഴ്ചയാണ്. ഇത് തുടരാന്‍ തുടര്‍ഭരണം ആവശ്യമാണ്- അവര്‍ കൂട്ടിച്ചേര്‍ത്തു.
കേട്ടുനിന്ന സജിതയും അനുപമയും വിശ്വാസവും വികസനവും എല്ലാം നാടിെന്റ നന്മക്കായി വിനിയോഗിക്കണമെന്ന് പറഞ്ഞ് തുടങ്ങിയപ്പോള്‍ ഇന്ധനം നിറക്കാന്‍ ആളുകളെത്തി. കൈകഴുകി അവര്‍ ജോലിത്തിരക്കിലേക്ക് വഴിമാറി.