ഷിഗെല്ല ബാക്ടീരിയ സാന്നിധ്യം കണ്ടെത്തി, കാസർകോട് ബീരന്ത്‌ബയലിൽ 50‌ കിണറുകളിൽ അണുനശീകരണം

 കാസർകോട്‌

നഗരസഭാ പരിധിയിലെ ബീരന്ത്‌ബയൽ പ്രദേശത്തെ കിണർവെള്ളത്തിൽ ഷിഗെല്ല ബാക്ടീരിയ കണ്ടെത്തിയ സാഹചര്യത്തിൽ  മുൻകരുതലുമായി ആരോഗ്യവകുപ്പ്‌. 33, 34 വാർഡുകളിൽ ഉൾപ്പെടുന്ന 51 കിണറുകൾ അണുനശീകരണം നടത്തി. ആശാവർക്കർമാരുടെയും നഗരസഭാ കുടുംബാരോഗ്യ കേന്ദ്രം ജൂനിയർ പബ്ലിക്‌ ഹെൽത്ത്‌ നേഴ്‌സുമാരുടെയും നേതൃത്വത്തിലായിരുന്നു അണുനശീകരണം. ജനറൽ ആശുപത്രി ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ എ വി ശ്രീജിത്ത്‌ നിർദേശം നൽകി. 

ഭക്ഷ്യസുരക്ഷാ വകുപ്പ്‌ രണ്ടാഴ്‌ച മുമ്പ്‌ നടത്തിയ പരിശോധനയിലാണ്‌ ബാക്ടീരിയയുടെ സാന്നിധ്യമറിഞ്ഞത്‌.  കൽമാടി തോടിന്റെ പരിസരത്തുനിന്നും 50 മീറ്ററിനുള്ളിലാണ്‌ ഈ കിണർ. മാലിന്യം നിറഞ്ഞ തോട്‌ ശുചീകരിക്കണമെന്ന ആവശ്യത്തിന്‌ വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലുംനഗരസഭാ ഭരണക്കാർ വേണ്ടത്ര ജാഗ്രത കാണിക്കാതിരുന്നതാണ്‌    കിണറുകൾ മലിനമാകാൻ കാരണമായത്‌. നഗരത്തിലെ വൻകിട കെട്ടിടങ്ങളിൽനിന്നും ആശുപത്രികളിൽനിന്നും കക്കൂസ്‌ മാലിന്യങ്ങൾ ഉൾപ്പെടെ കൽമാടി തോട്ടിലേക്ക് ഒഴുക്കിവിടുന്നുണ്ട്. 

കിണറുകളിലെ വെള്ളം പരിശോധനക്കയക്കണമെന്നാവശ്യപ്പെട്ട്‌‌ ആരോഗ്യവകുപ്പ്‌ അധികൃതർ നഗരസഭാ അധികാരികൾക്ക്‌ കത്ത്‌ നൽകി. ആരോഗ്യവകുപ്പ്‌ ബോധവൽക്കരണവും നൽകി.


Previous Post Next Post
Kasaragod Today
Kasaragod Today