ബാലകൃഷ്ണൻ പെരിയയും സി എച്ച് കുഞ്ഞമ്പുവും ചെമ്മനാട് പഞ്ചായത്തിൽ പര്യടനം നടത്തി

 ഉദുമ ∙ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി ബാലകൃഷ്ണൻ പെരിയ പള്ളിക്കര ,ചെമ്മനാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വോട്ടർമാരെ കണ്ടു. കളനാട്, മേൽപറമ്പ് ,കീഴുർ ,ചെമ്പരിക്ക, ചെമ്മനാട്, പരവനടുക്കം, കോളിയടുക്കം എന്നിവിടങ്ങളിൽ വോട്ടഭ്യർഥിച്ചു. യുഡിഎഫ് നേതാക്കളായ കല്ലട്ര മാഹിൻ ഹാജി, കല്ലട്ര അബ്ദുൽ ഖാദർ ഹാജി, ഹരീഷ് ബി. നമ്പ്യാർ, ഹാജി അബ്ദുല്ല ഹുസൈൻ, കൃഷ്ണൻ ചട്ടഞ്ചാൽ, അബ്ദുള്ള കുഞ്ഞി കീഴൂർ, ഇബ്രാഹിം ഹാജി ബണ്ടിച്ചാൽ, അബ്‌ദുൾ ഖാദർ കളനാട്, രാജേന്ദ്രൻ ബെർക്കാകോട്, ടി.പി.നിസാർ  തുടങ്ങിയ യുഡിഎഫ്  നേതാക്കളും ഒപ്പമുണ്ടായിരുന്നു. പള്ളിക്കര പഞ്ചായത്തിന്റെ തീരപ്രദേശങ്ങളിൽ മത്സ്യത്തൊഴിലാളികളെ കണ്ട് വോട്ടഭ്യർഥിച്ചു. യുഡിഎഫ് നേതാക്കളായ കെ.ഇ.എ. ബക്കർ, സോളർ കുഞ്ഞഹമ്മദ് ഹാജി ,ഹനീഫ കുന്നിൽ, എം.പി.എം.ഷാഫി, അബ്ദുൽ റഹ്‌മാൻ, രാജേഷ് പള്ളിക്കര, ഹറഫു, മജീദ് പള്ളിപ്പുഴ, കെ.വി.ആഷിക്ക് റഹ്‌മാൻ എന്നിവരും സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.


വോട്ടർമാരുടെ ഹൃദയത്തിലൊരിടം നേടാൻ...


22 Mar 2021, 02:00 AM IST



പൊയിനാച്ചി: സ്ഥാനാർഥികളുടെ പര്യടനത്തിന് പുറമെ പ്രവർത്തകർ വീടുകൾ കയറിയുള്ള പ്രചാരണംകൂടി തുടങ്ങിയതോടെ ഉദുമ മണ്ഡലത്തിന്റെ അകവും പുറവും തിരഞ്ഞെടുപ്പ് ചൂടിലമർന്നു. കുടുംബയോഗങ്ങൾ വിളിച്ചുചേർത്താണ് മുന്നണികൾ പ്രധാനമായും വോട്ടർമാരുടെ മനസ്സിലിടം നേടുന്നത്.



എൽ.ഡി.എഫ്‌. സ്ഥാനാർഥി സി.എച്ച്‌. കുഞ്ഞമ്പു ഒന്നാംഘട്ട പൊതുപര്യടനം ഞായറാഴ്ച തുടങ്ങി. ചെമ്മനാട് പഞ്ചായത്തിലെ മൂഡംവയലിൽ സി.പി.ഐ. ജില്ലാ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ ഉദ്ഘാടനംചെയ്തു. സി. സത്യൻ അധ്യക്ഷനായി. തെക്കിൽഫെറി, ഉക്രംപാടി, തൈര, പള്ളത്തിങ്കാൽ, പറമ്പ്, പൊയിനാച്ചി, ചട്ടഞ്ചാൽ, മണ്ഡലിപ്പാറ, ബെണ്ടിച്ചാൽ, അണിഞ്ഞ, വയലാംകുഴി, ദേളി, ബേനൂർ, മുതലപ്പാറ, പെരുമ്പള, പാലിച്ചിയടുക്കം, പരവനടുക്കം, കൊമ്പനടുക്കം, ചെമ്മനാട് പാലം, ഉലൂജ, മക്കോട്ട്, മേൽപ്പറമ്പ്, കട്ടക്കാൽ, കീഴൂർ, ചെമ്പരിക്ക, ചാത്തങ്കൈ, എ.കെ.ജി. നഗർ, കൊക്കാൽ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം കളനാട് രാത്രി പര്യടനം സമാപിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ കെ.വി. കുഞ്ഞിരാമൻ, കെ. കുഞ്ഞിരാമൻ എം.എൽ.എ., വി. രാജൻ, ടി. നാരായണൻ, എ.വി. ശിവപ്രസാദ്, ബിപിൻ രാജ് പായം, കെ. കുഞ്ഞിരാമൻ, കെ. നാരായണൻ, എ.പി. ഉഷ, ഇ.ടി. മത്തായി, ഷാഫി കണ്ണമ്പള്ളി, അൻവർ മാങ്ങാടൻ, തുളസീധരൻ ബളാനം എന്നിവർ സംസാരിച്ചു. തിങ്കളാഴ്ച ദേലംപാടി പഞ്ചായത്തിലാണ് പര്യടനം. രാവിലെ ചാമക്കൊച്ചിയിൽനിന്ന് തുടങ്ങും.


യു.ഡി.എഫ്. സ്ഥാനാർഥി ബാലകൃഷ്ണൻ പെരിയ ഞായറാഴ്ച പ്രധാനമായും ബേഡഡുക്ക പഞ്ചായത്തിലാണ് പര്യടനം നടത്തിയത്. അഷ്ടബന്ധ ബ്രഹ്മകലശം നടന്ന ബാര മഹാവിഷ്ണു ക്ഷേത്രത്തിൽ രാവിലെ പ്രവർത്തകരോടൊപ്പം വോട്ടർമാരെ കണ്ടു. പെരിയ സെയ്‌ൻറ്്‌ പോൾസ് ചർച്ചിലും വിശ്വാസികളോടൊപ്പം പ്രാർഥന നടത്തി. കരിച്ചേരി, വിളക്കുമാടം, പെർളടുക്കം, കൊളത്തൂർ, കുണ്ടംകുഴി തുടങ്ങിയ പ്രദേശങ്ങളിൽ പിന്നീട് വോട്ടർമാരെ കണ്ടു. യു.ഡി.എഫ്. നേതാക്കളായ കെ. ബലരാമൻ നമ്പ്യാർ, കുഞ്ഞികൃഷ്ണൻ മാടക്കല്ല്, ഇ. മാധവൻ നായർ, പി.വി. ഉദയകുമാർ, രാധാകൃഷ്ണൻ ചേരിപ്പാടി, സന്തോഷ് കൊളത്തൂർ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ്്‌ ബി.പി. പ്രദീപ് കുമാർ എന്നിവർ അനുഗമിച്ചു.


ബേഡഡുക്കയിലും ദേലംപാടിയിലും നടന്ന ടൂർണമെന്റുകളിൽ ചെന്ന് യുവാക്കളോട് നേരിട്ട് വോട്ടഭ്യർഥിച്ചു. ബേഡഡുക്കയിലെ കൊളത്തൂരിൽ ക്രിക്കറ്റ്‌ ടൂർണമെന്റിൽ അനൗൺസറായും അല്പനേരം ബാലകൃഷ്ണൻ പെരിയ ചെലവഴിച്ചു. ഉച്ചയ്ക്കുശേഷം പള്ളഞ്ചി, പാണ്ടി, കൊറ്റുമ്പ, വെള്ളചേരി, പള്ളങ്കോട്, പരപ്പ, ദേലമ്പാടി തുടങ്ങിയ പ്രദേശങ്ങൾ സന്ദർശിച്ചു. യു.ഡി.എഫ്. നേതാക്കളായ എ.ബി. ബഷീർ, നന്ദകുമാർ, ടി.കെ. ദാമോദരൻ, സിറാജ് പാണ്ടി, ദാമോദരൻ, ചക്രപാണി കാട്ടിപ്പാറ, ഭരതൻ പള്ളഞ്ചി രമേശൻ, മഹാലിംഗ മണിയാണി എന്നിവർ അനുഗമിച്ചു.



എൻ.ഡി.എ. സ്ഥാനാർഥി എ. വേലായുധൻ രാവിലെ ബാര മഹാവിഷ്ണു ക്ഷേത്രം സന്ദർശിച്ചാണ് പര്യടനം തുടങ്ങിയത്. പിന്നീട് സ്വന്തം തറവാടായ എരോൽ അമ്പലത്തിങ്കാലിൽ വടക്കുവീട് തറവാട്ടിലും നവീകരണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച അമ്പലത്തിങ്കൽ വിഷ്ണുമൂർത്തി ഷേത്രത്തിലും ആറാട്ടുകടവ് ഇല്ലത്ത് വളപ്പ് മുത്തപ്പൻ മടപ്പുരയിലുമെത്തി.


ഉച്ചയ്ക്കുശേഷം മുളിയാർ പഞ്ചായത്തിൽ മജക്കാർ അമ്പുകുഞ്ചയിൽ ആര്യമറാഠ ക്ഷത്രിയ സമുദായ കുടുംബയോഗത്തിൽ സംബന്ധിച്ചു. ചിപ്പിക്കയ ധർമശാസ്താ ക്ലബ്ബിന്റെ ക്രിക്കറ്റ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ചെമ്മനാട് നഞ്ചിൽ ബി.ജെ.പി. ബൂത്ത് സമ്മേളനത്തിലും ചാത്തങ്കൈ കുടുംബയോഗത്തിലും പങ്കെടുത്തു.


വൈകിട്ട് പുല്ലൂർ പെരിയ പഞ്ചായത്തിൽ വോട്ടർമാരെ കണ്ടു. ജില്ലാ കമ്മറ്റി അംഗങ്ങളായ ജനാർദനൻ, വൈ. കൃഷ്ണദാസ്, മണ്ഡലം സെക്രട്ടറി ജയകൃഷ്ണൻ, മധുസൂദനൻ, കർഷകമോർച്ച മണ്ഡലം കമ്മിറ്റിയംഗം കുഞ്ഞമ്പു നായർ, പ്രതാപൻ എന്നിവരും അനുഗമിച്ചു. മണ്ഡലം കൺവെൻഷൻ എൻ.ഡി.എ. ഉദുമ നിയോജക മണ്ഡലം കൺവെൻഷൻ തിങ്കളാഴ്ച വൈകിട്ട് മൂന്നിന് പൊയിനാച്ചി ആശ്രയ ഹാളിൽ നടക്കും. സംസ്ഥാന സമിതി അംഗം രവീശ തന്ത്രി കുണ്ടാർ ഉദ് ഘാടനം ചെയ്യും


Previous Post Next Post
Kasaragod Today
Kasaragod Today