തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്ന് താപനില ഉയരാന്‍ സാദ്ധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ 2 മുതല്‍ 3 ഡിഗ്രി വരെ താപനില ഉയരും. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. സൂര്യാഘാതം, സൂര്യാതാപം, നിര്‍ജ്ജലീകരണം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. രാവിലെ 11 മുതല്‍ വൈകിട്ട് 3 വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെ നോക്കണം. സൂര്യാഘാതം ഏല്‍ക്കാന്‍ സാദ്ധ്യതയുള്ളതിനാല്‍ പ്രായമായവരും ഗര്‍ഭിണികളും കുട്ടികളും രോഗങ്ങള്‍ മൂലം അവശത അനുഭവിക്കുന്നവരും പ്രത്യേകം ശ്രദ്ധിക്കണം
ഇന്ന് രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ സൂര്യപ്രകാശം ഏല്‍ക്കാതെ നോക്കണം: മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിട്ടി
mynews
0