കാസര്‍കോട്ടെ കോണ്‍ഗ്രസ് പൊട്ടിത്തെറി; ഇരിക്കുന്ന കൊമ്ബ് മുറിക്കരുത്; രാജ്മോഹന്‍ ഉണ്ണിത്താന്‍

 കാസര്‍കോട്:കാസര്‍കോട്ടെ കോണ്‍ഗ്രസ് പൊട്ടിത്തെറിയില്‍ ആഞ്ഞടിച്ച്‌ കാസര്‍കോട് എം പി രാജ്മോഹന്‍ ഉണ്ണിത്താന്‍. പാര്‍ട്ടിക്കുള്ളില്‍ കലാപമുണ്ടാക്കാനാണ് ഡി.സി.സി. പ്രസിഡന്റ് ശ്രമിക്കുന്നതെന്നാണ് ഉണ്ണിത്താന്‍ കുറ്റപ്പെടുത്തി. നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പ്രദേശിക തലങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു.


താന്‍ മത്സരിക്കാന്‍ വന്നപ്പോള്‍ കലാപം ഉണ്ടാക്കിയവര്‍ തന്നെയാണ് ഇപ്പോഴും പ്രശ്നക്കാര്‍. എന്നെ പരാജയപ്പെടുത്താന്‍ ശ്രമിച്ചവരാണ് ഇപ്പോഴും കലാപം ഉണ്ടാക്കുന്നതെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു. ഇരിക്കുന്ന കൊമ്ബ് മുറിക്കരുതെന്ന് നേതാക്കളോട് കാല് പിടിച്ച്‌ അപേക്ഷിക്കുകയാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.


കാസര്‍കോട് നിന്ന് ഒരു കോണ്‍ഗ്രസ് എംഎല്‍എ ഉണ്ടാകുന്നത് തടയരുത്. വീട്ടിന് മുന്നില്‍ രാത്രി പോസ്റ്ററൊട്ടിച്ചത് ആണത്തമില്ലാത്തവരാണെന്നും പാര്‍ട്ടി വിട്ട് പോകുമ്ബോള്‍ നശിപ്പിച്ചിട്ട് പോകാമെന്നാണെങ്കില്‍ നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


പെരിയ ഉള്‍പ്പെടുന്ന ഉദമ മണ്ഡലത്തില്‍ സാധ്യത പട്ടികയില്‍ ബാലകൃഷ്ണന്‍ പെരിയയുടെ പേര് മാത്രം പരിഗണിച്ചതില്‍ ഡി.സി.സി. പ്രസിഡന്റ് ഹക്കിം കൂന്നില്‍ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിനുപിന്നാലെ തൃക്കരിപ്പൂര്‍ മണ്ഡലം കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് നല്‍കിയതിലും ഒരുവിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അതൃപ്തി അറിയിച്ചിരുന്നു. ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തിലെ ഈ അസ്വാരസ്യങ്ങള്‍ക്കെതിരേയാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രംഗത്തെത്തിയത്.


Previous Post Next Post
Kasaragod Today
Kasaragod Today

Artic