വിജയ് ഹസാരെ ട്രോഫി;കേരളത്തിനെ തകര്‍ത്ത് കര്‍ണാടക സെമിയില്‍

 വിജയ് ഹസാരെ ട്രോഫിയില്‍ കര്‍ണാടക സെമിയില്‍. കേരളത്തിനെതിരെ 80 റണ്‍സിന്റെ വിജയമാണ് കര്‍ണാടക സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ കര്‍ണാടകയ്ക്ക് ആര്‍ സമര്‍ത്ഥ് (192), ദേവ്ദത്ത് പടിക്കല്‍ (101) എന്നിവരുടെ സെഞ്ച്വറികളാണ് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. കേരളത്തിന് തുടക്കം മുതല്‍ വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ വത്സല്‍ ഗോവിന്ദ് - മുഹമ്മദ് അസ്ഹറുദീന്‍ കൂട്ടുക്കെട്ട് മാത്രമാണ് പൊരുതി നോക്കിയത്. അസ്ഹറുദീന്‍ (52), ഗോവിന്ദ് (92) നേടി പുറത്തായി.


കര്‍ണാടകയുടെ രോണിത് മോറെ മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയപ്പോള്‍ കേരളം 43.4 ഓവറില്‍ 258 റണ്‍സിന് എല്ലാവരും പുറത്തായി. 24 നേടിയ ജലജ് സക്സേനയെ പുറത്താക്കി കൃഷ്ണപ്പ ഗൗതമാണ് കേരള ഇന്നിങ്സിന് അവസാനം കുറിച്ചത്.


Previous Post Next Post
Kasaragod Today
Kasaragod Today

Artic