മംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത മകളെ അഞ്ചുവര്‍ഷക്കാലം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ആളാണ് അറസ്റ്റിലായത്. മകള്‍ അഞ്ചാംതരത്തില്‍ പഠിക്കുന്ന കാലത്താണ് പീഡനം ആരംഭിച്ചത്. പെണ്‍കുട്ടി ഇപ്പോള്‍ പത്താംതരത്തില്‍ പഠിക്കുന്നു. വര്‍ഷങ്ങള്‍ നീണ്ട പീഡനത്തെ തുടര്‍ന്ന് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച പെണ്‍കുട്ടി കഴിഞ്ഞ ദിവസമാണ് പിതാവിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. വനിതാ പൊe
ലീസ് ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കുകയും പ്രതി അറസ്റ്റിലാവുകയുമായിരുന്നു.