മലഞ്ചരക്ക് കട കുത്തിത്തുറന്ന് നാലു ചാക്ക് അടക്ക കവര്‍ന്ന കേസില്‍ രണ്ട് പ്രതികള്‍ അറസ്റ്റില്‍.

 കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ മലഞ്ചരക്ക് കട കുത്തിത്തുറന്ന് നാലു ചാക്ക് അടക്ക കവര്‍ന്ന കേസില്‍ രണ്ട് പ്രതികള്‍ അറസ്റ്റില്‍. എടനീര്‍ എതിര്‍ത്തോട് ഹൗസിലെ മുഹമ്മദ് ഷരീഫ്(40), വിദ്യാനഗര്‍ ചാല ഹൗസിലെ മുഹമ്മദ് മുനീര്‍(34) എന്നിവരെയാണ് കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ ഉച്ചയോടെയാണ് അറസ്റ്റ്. പട്‌ളയിലെ പി.എം അബ്ബാസിന്റെ ഉടമസ്ഥതയില്‍ കാസര്‍കോട് പഴയ ബസ്സ്റ്റാന്റിന് സമീപം പ്രവര്‍ത്തിക്കുന്ന ചെങ്കള ട്രേഡേര്‍സ് മലഞ്ചരക്ക് സ്ഥാപനത്തിലായിരുന്നു കവര്‍ച്ച.

9ന് രാത്രിയാണ് കവര്‍ച്ച നടന്നത്. 30,000 രൂപ വില വരുന്ന അടക്കയാണ് കവര്‍ന്നത്. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നു വരുന്നു.


Previous Post Next Post
Kasaragod Today
Kasaragod Today