കൊച്ചി: അന്തര്‍ സംസ്ഥാനങ്ങളിലെ ലഹരി കേന്ദ്രങ്ങളില്‍നിന്ന് കൊച്ചിയിലെ റേവ് പാര്‍ട്ടികളില്‍ ഉപയോഗിക്കാന്‍ വന്‍തോതില്‍ മയക്കുമരുന്നും കഞ്ചാവും കൊണ്ടുവരുന്നെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് കൊച്ചി സിറ്റി പൊലീസ് നടത്തിയ പരിശോധനകളില്‍ എട്ടുപേര്‍ പിടിയില്‍. ആന്റി ഡ്രഗ് കാമ്ബയിെന്റ ഭാഗമായി നഗരത്തിലെ വിവിധ ഭാഗങ്ങളിലാണ് പരിശോധന നടത്തിയത്. ആഡംബര വാഹനങ്ങളിലും മറ്റുമാണ് ലഹരി വസ്തുക്കള്‍ എത്തിക്കുന്നത്.
കടവന്ത്ര, കമ്മട്ടിപ്പാടം ഭാഗത്തുനിന്ന് എം.ഡി.എം.എയുമായി കാസര്‍കോട് തളങ്കര നസ്രത്ത് റോഡ് അസറുദ്ദീന് (25) പിടിയിലായി. ഇയാള്‍ എട്ടു മാസമായി കടവന്ത്രയില്‍ വീട് വാടകക്കെടുത്ത് വില്പന നടത്തുകയായിരുന്നു. പാലാരിവട്ടം തമ്മനത്തെ പരിശോധനയില്‍ കഞ്ചാവുമായി കാസര്‍കോട് തളങ്കര സ്വദേശികളായ സൈനുദ്ദീന്‍ (28), മുഹമ്മദ് ഇര്‍ഷാദ് (25), മുഹമ്മദ് ഷാന്‍ ഫിര്‍ (21) എന്നിവരാണ് അറസ്റ്റിലായത്. നോര്‍ത്ത് ഭാഗത്തുനിന്ന് നായരമ്ബലം സ്വദേശികളായ വിഷ്ണു (25), അനന്തന് (25), അനൂപ് (19), കടവന്ത്രയില്‍നിന്ന് സന്തോഷ് (38) എന്നിവരെയും പിടികൂടി.
മയക്കുമരുന്ന് മാഫിയകളെക്കുറിച്ച് വിവരം ലഭിച്ചാല്‍ 9995966666 നമ്ബറില്‍ വാട്സ്ആപ് ഫോര്‍മാറ്റിലുള്ള 'യോദ്ധാവ്' ആപ്പിലേക്ക് വിഡിയോ, ഓഡിയോ വിവരങ്ങള്‍ അയക്കാം. കൂടാതെ 9497980430 എന്ന ഡാന്‍സാഫ് നമ്ബറിലും വിവരങ്ങള്‍ അറിയിക്കാം. അറിയിക്കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന് കീഷണര്‍ അറിയിച്ചു.