പൊയിനാച്ചി: മയക്കുമരുന്നുമായി യുവാവിനെ മേൽപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു.ക്വാർട്ടേഴ്സിൽ താമസിക്കുന്ന അരമങ്ങാനം വാണിയാർ മൂലയിലെ ഷംനാസ്(21) ആണ് ഒരുഗ്രാം 900 മില്ലിഗ്രാം എം.ഡി.എൻ.എ.യുമായി തിങ്കളാഴ്ച രാവിലെ പിടിയിലായത്.
എൻ.ഡി.പി.എസ്. ആക്ട് പ്രകാരം ഇയാൾക്കെതിരെ കേസെടുത്തു.